തിരുവനന്തപുരം: നമ്മുടെ സമ്മര്‍ വെക്കേഷന്‍ ഒരു മാസം പിന്നിടുകയാണ്. ഇനി കഷ്ടിച്ച് 30 ദിവസം കൂടി മാത്രമാണ് ഈ വെക്കേഷന്‍ കാലത്തുള്ളത്. തീരും മുന്‍പ് ഈ കാലം അവിസ്മരണീയമാക്കാന്‍ കേരളത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രയും ഭക്ഷണവും താമസവും ഒത്തു ചേര്‍ന്ന അടിപൊളി ടൂര്‍ പാക്കേജ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ് കെടിഡിസി. കൂടുംബാംഗങ്ങള്‍ക്കൊപ്പം സംഘമായി യാത്ര നടത്താന്‍ ആരംഭിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ തരത്തിലുള്ളതാണ് പാക്കേജുകള്‍. മൂന്ന് തരം പാക്കേജുകളാണ് കെടിഡിസിയുടെ സമ്മര്‍-മണ്‍സൂണ്‍ പാക്കേജുകളിലുള്ളത്. 2025 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച ഈ പാക്കേജുകള്‍ സെപ്തംബര്‍ വരെ പ്രാബല്യത്തിലുണ്ടാകും.
പാക്കേജ് 1: കൊച്ചി - മൂന്നാർ - കുമരകം - കൊച്ചി (5 രാത്രികൾ / 6 പകലുകൾ)
ഒന്നാം ദിവസം: കൊച്ചി വിമാനത്താവളത്തിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ മൂന്നാറിലേക്ക് യാത്ര. മൂന്നാറിലെ കെടിഡിസി പ്രീമിയം ഹോട്ടലായ ടീ കൗണ്ടിയിൽ താമസം.
രണ്ടാം ദിവസം: മൂന്നാറിലെ കാഴ്ചകൾ ആസ്വദിച്ച് ഒരു പകൽ മുഴുവൻ സഞ്ചാരം.
മൂന്നാം ദിവസം: മൂന്നാറിൽ നിന്ന് കുമരകത്തേക്ക് യാത്ര. കെടിഡിസി പ്രീമിയം ഹോട്ടൽ വാട്ടർ സ്കേപ്പ്സിൽ താമസം.
നാലാം ദിവസം: കുമരകത്തെ കായൽക്കാഴ്ചകളും കോട്ടയത്തെ ഗ്രാമഭംഗിയും ആസ്വദിച്ച് വാട്ടർ സ്കേപ്പ്സിൽ താമസം തുടരും.
അഞ്ചാം ദിവസം: കുമരകത്തു നിന്ന് കൊച്ചിയിലേക്ക് യാത്ര. കെടിഡിസി പ്രീമിയം ഹോട്ടൽ ബോൾഗാട്ടി പാലസിൽ താമസവും കൊച്ചിയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കലും.
ആറാം ദിവസം: ബോൾഗാട്ടി പാലസിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ മടക്കയാത്ര
നിരക്കുകൾ (പാക്കേജ് 1):
2 മുതൽ 3 പേർ വരെ: 45,465 രൂപ (എസി എറ്റിയോസ് കാർ അല്ലെങ്കിൽ സെഡാൻ)
4 മുതൽ 6 പേർ വരെ: 77,590 രൂപ (എസി ഇന്നോവ), (എസി ഇന്നോവ ക്രിസ്റ്റ വേണമെങ്കിൽ 82,900 രൂപ): അധികമായ ഓരോ വ്യക്തിക്കും: 8,040 രൂപ വീതം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാക്കേജ് 2: കൊച്ചി - മൂന്നാർ - തേക്കടി - കുമരകം - കൊച്ചി (6 രാത്രികൾ / 7 പകലുകൾ)
ഒന്നാം ദിവസം: കൊച്ചി വിമാനത്താവളത്തിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ യാത്രയാരംഭിച്ച് മൂന്നാറിലെത്തി ഹോട്ടൽ ടീ കൗണ്ടിയിൽ താമസം.
രണ്ടാം ദിവസം: മൂന്നാറിലെ കാഴ്ചകൾ ആസ്വദിച്ച് ടീ കൗണ്ടിയിൽ താമസം.
മൂന്നാം ദിവസം: മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് യാത്ര. കാഴ്ചകൾ ആസ്വദിച്ച് കെടിഡിസിയുടെ ആരണ്യ നിവാസിൽ താമസം.
നാലാം ദിവസം: തേക്കടിയിൽ നിന്ന് കുമരകത്തേക്ക് യാത്ര തിരിച്ച് കുമരകം വാട്ടർ സ്കേപ്പ്സ് ഹോട്ടലിൽ താമസം.
അഞ്ചാം ദിവസം: കുമരകത്തെയും കോട്ടയത്തെയും കായൽക്കാഴ്ചകളും ഗ്രാമക്കാഴ്ചകളും ആസ്വദിച്ച് വീണ്ടും വാട്ടർ സ്കേപ്പ്സിൽ താമസം.
ആറാം ദിവസം: കുമരകത്തു നിന്ന് കൊച്ചിയിലേക്ക് യാത്ര. അവിടെ കാഴ്ചകൾ ആസ്വദിച്ച് ബോൾഗാട്ടി ഐലൻഡ് റിസോർട്ടിൽ താമസം.
ഏഴാം ദിവസം: കൊച്ചി വിമാനത്താവളത്തിലേക്ക് അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് മടക്കം.
നിരക്കുകൾ (പാക്കേജ് 2):
2 മുതൽ 3 പേർ വരെ (എസി എറ്റിയോസ് അല്ലെങ്കിൽ സെഡാൻ): 54,260 രൂപ
4 മുതൽ 6 പേർ വരെ (എസി ഇന്നോവ): 92,810 രൂപ, (എസി ഇന്നോവ ക്രിസ്റ്റ): 99,125 രൂപ
അധികമായ ഓരോ വ്യക്തിക്കും: 9,606 രൂപ വീതം.

പാക്കേജ് 3: തിരുവനന്തപുരം - കോവളം - കുമരകം - തേക്കടി - മൂന്നാർ - കൊച്ചി
(അല്ലെങ്കിൽ തിരിച്ച്) (7 രാത്രികൾ / 8 പകലുകൾ)
ഒന്നാം ദിവസം: തിരുവനന്തപുരം എയർപോർട്ടിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ കോവളത്തേക്ക് യാത്ര. കെടിഡിസി പ്രീമിയം ഹോട്ടലായ സമുദ്രയിൽ താമസം.
രണ്ടാം ദിവസം: തിരുവനന്തപുരത്തെ കാഴ്ചകളെല്ലാം ആസ്വദിച്ച ശേഷം കാറിൽ തിരികെ കോവളം സമുദ്ര റിസോർട്ടിലേക്ക്.
മൂന്നാം ദിവസം: കോവളത്തു നിന്ന് കുമരകത്തേക്ക് യാത്ര. കുമരകത്തും കോട്ടയത്തുമുള്ള കാഴ്ചകൾ സന്ദർശിച്ച ശേഷം കുമരകം വാട്ടർ സ്കേപ്പ്സ് റിസോർട്ടിൽ താമസം.
നാലാം ദിവസം: കുമരകത്തു നിന്ന് തേക്കടിയിലേക്ക് യാത്ര. അവിടെ കാഴ്ചകൾ ആസ്വദിച്ച് ആരണ്യ നിവാസിൽ താമസം.
അഞ്ചാം ദിവസം: തേക്കടിയിൽ നിന്ന് മൂന്നാറിലെത്തി ടീകൗണ്ടി റിസോർട്ടിൽ താമസം.
ആറാം ദിവസം: മൂന്നാറിലെ കാഴ്ചകൾ ആസ്വദിച്ച് ടീ കൗണ്ടിയിൽ താമസം തുടരും.
ഏഴാം ദിവസം: മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര. അവിടെ കാഴ്ചകൾ ആസ്വദിച്ച് ബോൾഗാട്ടി ഐലൻഡ് റിസോർട്ടിലേക്ക്.
എട്ടാം ദിവസം: ബോൾഗാട്ടിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് മടക്കം. (തിരിച്ചുള്ള യാത്രയ്ക്കും ഈ പാക്കേജ് ലഭ്യമാണ്).
നിരക്കുകൾ (പാക്കേജ് 3):
2 മുതൽ 3 പേർ വരെ (എസി എറ്റിയോസ് അല്ലെങ്കിൽ സെഡാൻ): 65,650 രൂപ
4 മുതൽ 6 പേർ വരെ (എസി ഇന്നോവ): 1,11,090 രൂപ, (എസി ഇന്നോവ ക്രിസ്റ്റ): 1,18,305 രൂപ
അധികമായ ഓരോ വ്യക്തിക്കും: 11,172 രൂപ വീതം

എല്ലാ പാക്കേജുകളിലും നിശ്ചിത മെനു അടിസ്ഥാനമാക്കിയുള്ള പ്രഭാത ഭക്ഷണം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. വന്യജീവി സങ്കേതങ്ങളിലേക്കുള്ള പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നില്ല. ഹോട്ടലുകളിൽ ചെക്ക് ഇൻ ഉച്ചയ്ക്ക് ഒരു മണിക്കും ചെക്ക് ഔട്ട് രാവിലെ 11നുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ ആകർഷകമായ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി www.ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 18004250123, 9400008585 എന്നീ നമ്പറുകളിൽ വിളിക്കുകയോ corporate@ktdc.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഈ അവധിക്കാലം കെടിഡിസി പാക്കേജുകളിലൂടെ അവിസ്മരണീയമാക്കാം!
