തിരുവനന്തപുരം: നല്ല മഴയും ഒപ്പം കോടമഞ്ഞും തീര്‍ക്കുന്ന വല്ലാത്തൊരു വൈബുണ്ട്. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍ ഇതാണ് സ്ഥിതി. മണ്‍സൂണ്‍ സൃഷ്‌ടിക്കുന്ന ഈ കാലവസ്ഥാ അനുഭവം അവിടെ താമസിച്ചുതന്നെ ആസ്വദിക്കണം. എങ്കിലേ മനസിനും ശരീരത്തിനും അതുണ്ടാക്കുന്ന ഉന്‍മാദം എത്രത്തോളമാണെന്നറിയാന്‍ കഴിയൂ. അത്തരത്തില്‍ കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രീമിയം, ബജറ്റ് ഹോട്ടലുകളില്‍ കുടുംബ സമേതം താമസിക്കാന്‍ മണ്‍സൂണ്‍ കാല പാക്കേജ് കെടിഡിസി പ്രഖ്യാപിച്ചു. ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. www.ktdc.com എന്ന വെബ്സൈറ്റിലൂടെ പാക്കേജ് തിരഞ്ഞെടുത്ത് ബുക്കിങ് നടത്താം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രീമിയം ഹോട്ടലുകളിലെ പാക്കേജുകള്‍:
മാതാപിതാക്കള്‍ക്കും 12 വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ക്കുമാണ് പാക്കേജ്. ഈ പാക്കേജില്‍ ബ്രേക്ക് ഫാസ്‌റ്റ് ഉള്‍പ്പെടും.
തേക്കടി ആരണ്യ നിവാസ്, മൂന്നാര്‍ ടീ കൗണ്ടി: ബേസ് കാറ്റഗറി റൂമിന് 11,999 രൂപ, തൊട്ടടുത്ത കാറ്റഗറി റൂമിന് 12,999 രൂപ.

മാസ്‌കോട്ട്, തിരുവനന്തപുരം: ബേസ് കാറ്റഗറി റൂമിന് 12,999 രൂപ, തൊട്ടടുത്ത കാറ്റഗറി റൂമിന് 14,999 രൂപ

സമുദ്ര, കോവളം: ബേസ് കാറ്റഗറി റൂമിന് 12,999 രൂപ, തൊട്ടടുത്ത കാറ്റഗറി റൂമിന് 15,999 രൂപ
വാട്ടര്‍സ്‌കേപ്‌സ്, കുമരകം: ബേസ് കാറ്റഗറി റൂമിന് 12,999 രൂപ, തൊട്ടുത്ത കാറ്റഗറി റൂമിന് 18,999 രൂപ

ലേക്ക്പാലസ്, തേക്കടി: ബേസ് കാറ്റഗറി റൂമിന് 38,999,

ബജറ്റ് ഹോട്ടലുകള്‍ക്കുള്ള പാക്കേജ്
മാതാപിതാക്കള്‍ക്കും 12 വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ക്കും രണ്ട് പകലുകളും മൂന്ന് രാത്രിയും തങ്ങാം. ബ്രേക്ക് ഫാസ്‌റ്റ് പാക്കേജില്‍ ഉള്‍പ്പെടും.
റിപ്പിള്‍ ലാന്‍ഡ് ആലപ്പുഴ: ബേസ് കാറ്റഗറി റൂമിന് 4,999 രൂപ, തൊട്ടുത്ത കാറ്റഗറി റൂമിന് 5,555 രൂപ

അക്വാ ലാന്‍ഡ് കൊല്ലം, ഗാര്‍ഡന്‍ ഹൗസ് മലമ്പുഴ: ബേസ് കാറ്റഗറി റൂമിന് 5,555 രൂപ, തൊട്ടടുത്ത കാറ്റഗറി റൂമിന് 6,555 രൂപ
പെരിയാര്‍ ഹൗസ് തേക്കടി, ഗേറ്റ് വേ, കുമരകം: ബേസ് കാറ്റഗറി റൂമിന് 8,555 രൂപ, തൊട്ടടുത്ത കാറ്റഗറി റൂമിന് 9,555 രൂപ

മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കൊണ്ടോട്ടി ടാമറിന്‍ഡ് ഈസി ഹോട്ടലുകള്‍: ബേസ് കാറ്റഗറി റൂമിന് 4,555 രൂപ.
Also Read: മണ്‍സൂണ്‍ കാലം മനോഹരമാക്കാന്‍ വരൂ... കേരളത്തിന്‍റെ നയാഗ്രയിലേക്ക്
ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ ചുറ്റാം..!! സ്വപ്ന യാത്രയൊരുക്കി റെയിൽവേ