കോഴിക്കോട്: ഈ വേനൽക്കാലവധി ആഘോഷിക്കാൻ ഒരു ബജറ്റ് ട്രിപ്പ് പോയാലോ..? കേരളത്തിൻ്റെ തനത് ഭംഗി ആസ്വദിച്ച് കാടും മേടും കയറി ഫാമിലി ആയോ സോളോ ആയോ പോകാൻ പറ്റിയ പോക്കറ്റ് ഫ്രണ്ട്‌ലി ട്രിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ കെഎസ്‌ആർടിസി. 13 ടൂര്‍ ട്രിപ്പുകളാണ് കെഎസ്ആര്‍ടിസി കോഴിക്കോട് യൂണിറ്റ് ഒരുക്കിയത്.
മൂന്നാര്‍, ഗവി, ഇലവീഴാപൂഞ്ചിറ തുടങ്ങി ഒരു കിടിലൻ ഹൈറേഞ്ച് യാത്രയും അഞ്ച് മണിക്കൂർ ആഡംബരക്കപ്പൽ യാത്രയും ഉള്‍പ്പെടുന്ന ട്രിപ്പാണ് ആനവണ്ടി ഒരുക്കിയിരിക്കുന്നത്. സോളോ, ഫാമിലി ഏതായാലും ഇതൊരു ഒന്നൊന്നര വൈബ് ആയിരിക്കും എന്നതിൽ സംശയമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെഎസ്ആര്‍ടിസി ഒരുക്കുന്ന യാത്രകളായതുകൊണ്ടുതന്നെ പോക്കറ്റ് കാലിയാകാതെ കുട്ടികളുമൊത്ത് ആസ്വദിക്കാൻ ഇതിലും പറ്റിയ അവസരം വേറെയുണ്ടാവില്ല.
ഏപ്രിൽ ഒന്ന് മുതൽ 29 വരെയുള്ള യാത്രകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വിവരങ്ങൾക്ക്: 9946068832, 9544477954 എന്ന നമ്പറിൽ ബന്ധപ്പെടുക.


അതിരപ്പള്ളിയിലേക്ക് ഏപ്രില്‍ 2 രാവിലെ ഏഴു മണിക്കാണ് യാത്ര പുറപ്പെടുന്നത്. രണ്ടുദിവസത്തെ പാക്കേജ് ആണ് ഇത്. യാത്രയ്ക്കായി ഉപയോഗിക്കുന്നത് സൂപ്പർ ഡീലക്സ് ബസ് ആണ് (push back seat). ഒരാൾക്ക് Rs.1830/- രൂപ (ബസ് ചാർജ് & സ്റ്റേ), ഭക്ഷണം കഴിക്കുന്നതിന് ഹോട്ടലുകളിൽ ബസ് നിർത്തി തരും അവിടെ സ്വയം പണമടച്ചാണ് ഭക്ഷണം കഴിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
യാത്രയിൽ ഓരോ സ്ഥലങ്ങളിൽ കയറുന്നതിനുള്ള എൻട്രി ഫീ സ്വന്തം ചിലവിൽ നിർവഹിക്കേണ്ടതാണ്. പാക്കേജിൽ താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. (ഡോർമിറ്ററി). സ്‌ത്രീകൾ വേറെ പുരുഷന്മാർക്ക് വേറെ എന്ന രീതിയിലാണ് ഡോർമിറ്ററി ഉണ്ടായിരിക്കുക. ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം എന്നീ സ്ഥലങ്ങൾ കണ്ടതിനുശേഷം ആണ് മൂന്നാറിലേക്ക് യാത്ര തിരിക്കുന്നത്.
രാത്രി 11 മണിക്കാണ് മൂന്നാറിൽ എത്തുക. അന്ന് അവിടെ സ്റ്റേ ചെയ്യും. പിറ്റേദിവസം രാവിലെ 7 മണിക്കാണ് മൂന്നാറിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി യാത്ര ആരംഭിക്കുക. രാത്രി എട്ടുമണിക്കാണ് തിരികെ കോഴിക്കോട് കെഎസ്ആർടിസിലക്ക് യാത്ര തിരിക്കുന്നത്. രാവിലെ നാലുമണിക്ക് കോഴിക്കോട് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്രയുടെ വിശദ വിവരങ്ങള്‍:
തീയതി | സ്ഥലം | ദിവസം |
ഏപ്രിൽ 1,15,27 | ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് | ഒരു ദിവസം |
ഏപ്രിൽ 2, 5, 12, 19, 26 | അതിരപ്പിള്ളി-മൂന്നാർ (അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, ഇരവികുളം നാഷണൽപാർക്ക്, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ഷൂട്ടിങ് പോയിന്‍റ്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ) | രണ്ട് ദിവസം |
ഏപ്രിൽ 2,6,27 | നിലമ്പൂർ (കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, മിനി ഊട്ടി, ബംഗ്ലാവ്) | ഒരു ദിവസം |
ഏപ്രിൽ 3 | വാഗമൺ, കുമരകം | രണ്ട് ദിവസം |
ഏപ്രിൽ 6,13,20,27 | നെല്ലിയാമ്പതി (സീതാർക്കുണ്ട്, കേശവൻപാറ, പോത്തുണ്ടി ഡാം, വരയാട് മല, ഓറഞ്ച് ഫാം) | ഒരു ദിവസം |
ഏപ്രിൽ 8,17,29 | ഗവി, അടവി, പരുന്തൻപാറ (അടവിയിൽ കുട്ടവഞ്ചി സവാരി, ഗവി കാട്) | രണ്ട് ദിവസം |
ഏപ്രിൽ 10, 24 | മലക്കപ്പാറ | ഒരു ദിവസം |
ഏപ്രിൽ 13, 27 | കണ്ണൂർ (കണ്ണൂർ ഫോർട്ട്, അറയ്ക്കൽ മ്യൂസിയം, വയലപ്ര പാർക്ക്, പയ്യാമ്പലം ബീച്ച്, മാട്ടൂർ പെറ്റ് സ്റ്റേഷൻ) | ഒരു ദിവസം |
ഏപ്രിൽ 17 | വാഗമൺ, മാംഗോ മെഡോസ് (മെഡോസ്, പൈൻ ഫോറസ്റ്റ്, ജീപ്പ് സഫാരി, അഡ്വഞ്ചർ പാർക്ക്) | രണ്ട് ദിവസം |
ഏപ്രിൽ 20 | വയനാട് (എൻ്റെ ഊര്, പൂക്കോട് തടാകം, കാരാപ്പുഴ ഡാം, അമ്പലവയൽ മ്യൂസിയം, ഹണി മ്യൂസിയം) | ഒരു ദിവസം |
ഏപ്രിൽ 25 | സൈലൻ്റ് വാലി (കാഞ്ഞിരപ്പുഴ ഡാം, കാട് ആസ്വദിക്കൽ) | ഒരു ദിവസം |
ഏപ്രിൽ 26 | നെഫെർറ്റിറ്റി ക്രൂയിസ് കപ്പൽ (അഞ്ചു മണിക്കൂർ ആഡംബരക്കപ്പൽ യാത്ര, അപ്പർഡക്ക് യാത്ര, സൺസെറ്റ്) | ഒരു ദിവസം |
ഏപ്രിൽ 29 | ഹൗസ് ബോട്ട്, ആലപ്പുഴ | ഒരു ദിവസം |
