കോഴിക്കോട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. മുക്കത്തിനു സമീപം മണാശേരിയിലാണ് അപകടം ഉണ്ടായത്. രാത്രി 11:40 നാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് തിരുവമ്പാടി വഴി കൂമ്പാറയിലേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുന്ന സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ബസ് പെട്ടെന്ന് നിയന്ത്രണം വിട്ടു മാറിഞ്ഞതോടെ
യാത്രക്കാർ ബസിനുള്ളിൽ അകപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മുക്കം ഫയർ യൂണിറ്റും സ്ഥലത്തെത്തി. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം സംഭവിക്കുന്ന സമയത്ത് ബസിൽ 20 ഓളം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
അതിൽ പതിനഞ്ച് യാത്രക്കാർക്കും രണ്ട്ബസ് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് മുക്കം കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ബസ് അരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.