ETV Bharat / state

ഇലക്ട്രിക് വാഹന ചാര്‍‍‍ജിങ്: പകല്‍ സമയം കുറഞ്ഞ നിരക്ക്, രാത്രി കൂടും - KSEB ELECTRIC VEHICLE CHARGING

വൈദ്യുതി മന്ത്രാലയത്തിന്‍റെ നിര്‍‍ദേശങ്ങൾ അനുസരിച്ചുള്ള നിരക്കുകളാണ് മെയ് 16ന് രാവിലെ 9 മണി മുതല്‍‍ പ്രാബല്യത്തില്‍‍ വന്നത്.

KSEB ELECTRIC VEHICLE CHARGING  ഇലക്ട്രിക് വാഹന ചാര്‍‍‍ജിങ്  KSEB ELECTRIC VEHICLE CHARGING RATE  EV CHARGING RATE DECREASE DAY TIME
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 19, 2025 at 6:20 PM IST

Updated : May 19, 2025 at 7:09 PM IST

2 Min Read

കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍‍ജിങ് സ്‌റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍റെ 2024 ഡിസംബർ 5ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്‍റെ നിര്‍‍ദേശങ്ങള്‍ അനുസരിച്ചുള്ള നിരക്കുകകളുമാണ് വെള്ളിയാഴ്‌ച (മെയ് 16) രാവിലെ 9 മണി മുതല്‍‍ പ്രാബല്യത്തില്‍‍ വന്നത്.

സൗരോര്‍‍ജം ലഭ്യമായ പകല്‍‍ സമയത്ത് വൈദ്യുത വാഹന ചാര്‍‍ജിങ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്. രാവിലെ 9 മണി മുതല്‍‍ വൈകിട്ട് 4വരെ സൗര മണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തരംതിരിച്ചുള്ള ടൈം ഓഫ് ഡേ (ടിഒഡി) രീതിയിലാണ് നിരക്കുകള്‍‍.

സൗര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍‍ജ് ചെയ്യാം. വൈകിട്ട് 4 മണി മുതല്‍‍ അടുത്ത ദിവസം രാവിലെ 9 മണി വരെ 30 ശതമാനം കൂടിയ നിരക്കായിരിക്കും ഈടാക്കുക. പകല്‍ സമയം സൗരോര്‍‍ജം കൂടി പ്രയോജനപ്പെടുത്താനാകുന്നതിന്‍റെ അനുകൂല്യം വാഹന ഉടമകള്‍‍ക്ക് ലഭ്യമാക്കാന്‍‍ റഗുലേറ്ററി കമ്മിഷന്‍‍ നിര്‍‍‍ദേശിച്ചിരുന്നു.

ചാര്‍ജിങ്ങിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. സൗര മണിക്കൂറില്‍‍‍‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൗരേതര മണിക്കൂറുകളില്‍ 9.30 രൂപയുമാകും (30 ശതമാനം കൂടുതല്‍) ഈടാക്കുക. ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍‍ദേശിച്ച സര്‍‍വിസ് ചാര്‍‍ജും 18 ശതമാനം ജിഎസ്‌ടിയും നല്‍കേണ്ടി വരും. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍‍ക്ക് പകല്‍‍ സമയം ലാഭകരമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാത്രിയില്‍‍ കൂടുതല്‍‍ വാഹനങ്ങള്‍‍ ചാര്‍‍ജ് ചെയ്‌താല്‍‍ സൗരോര്‍‍ജം പോലുള്ള ഹരിത സ്രോതസുകള്‍‍ ഉപയോഗപ്പെടുത്താനാകില്ല. ഇത് കാര്‍ബണ്‍‍ ബഹിര്‍‍ഗമനം വര്‍ധിപ്പിക്കും. ഇത് ഒഴിവാക്കിക്കൊണ്ട് ഹരിത ഗതാഗതം അതിന്‍റെ യഥാര്‍‍ഥ ലക്ഷ്യം നേടുന്ന രീതിയില്‍ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

ചാർജർ ടൈപ്പ്സമയംരൂപ+ജിഎസ്‌ടി
എസി ടൈപ്പ് ചാര്‍‍ജർ

രാവിലെ 9.00 മുതല്‍ വൈകിട്ട് 4.00 വരെ

വൈകിട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ

8.5 + ജിഎസ്‌ടി (18%) രൂപ

14.23 + ജിഎസ്‌ടി (18%) രൂപ

ഡിസി ചാര്‍‍ജർ

രാവിലെ 9.00 മുതല്‍ വൈകിട്ട് 4.00 വരെ

വൈകിട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ

16.5 + ജിഎസ്‌ടി (18%) രൂപ

23.23 + ജിഎസ്‌ടി (18%) രൂപ

എസി ടൈപ്പ് ചാര്‍‍ജറില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ 8.5 + ജിഎസ്‌ടി (18%) രൂപയും വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 14.23 + ജിഎസ്‌ടി (18%) രൂപയും ഡിസി ചാര്‍‍ജറില്‍‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ 16.5 + ജിഎസ്‌ടി (18%) രൂപയും വൈകിട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 23.23 + ജിഎസ്‌ടി (18%) രൂപയും ആയിരിക്കും പുതിയ നിരക്കനുസരിച്ച് വരിക.

Also Read: ഇനി വൈദ്യുതി മുടങ്ങില്ല...!! കേരളത്തില്‍ വമ്പൻ പദ്ധതി വരുന്നു, ബാറ്ററി എനർജി സ്റ്റോറേജ് യാഥാർഥ്യത്തിലേക്ക്

Last Updated : May 19, 2025 at 7:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.