കോഴിക്കോട്: വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ മുൻപന്തിയിലാണ് തണ്ണിമത്തൻ. ജലാംശം അടങ്ങിയ വെള്ളരി വർഗ വിളയായ തണ്ണിമത്തൻ നല്ലൊരു ദാഹശമനി കൂടിയാണ്. വേനല്‍ക്കാലമെത്തിയാല്‍ കേരളത്തിലെ ഒട്ടുമിക്ക വിപണികളിലും ഇതു സുലഭമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് തണ്ണിമത്തൻ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍, ഇത് നമുക്ക് നാട്ടില്‍ തന്നെ വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കാട് മാവൂര്‍ സ്വദേശിയായ മരക്കാര്‍ ബാവ. നമ്മുടെ മണ്ണിൽ തണ്ണിമത്തൻ വിളയില്ലെന്ന കർഷകരുടെ തോന്നലുകളെ മാറ്റിമറിച്ച കർഷകനാണ് ഇദ്ദേഹം. പത്ത് വർഷം മുമ്പ് ആദ്യമായി മാവൂർ പാടത്ത് തണ്ണിമത്തൻ കൃഷിയിറക്കിയപ്പോൾ പലരും മരക്കാർ ബാവയെ പരിഹസിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലെ മണ്ണിൽ വിളയുന്ന തണ്ണിമത്തൻ ഇവിടുത്തെ മണ്ണിന് യോജിച്ചതല്ല എന്നായിരുന്നു അന്ന് പലരുടെയും പരിഹാസം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ അതൊന്നും കാര്യമാക്കാതെ മരക്കാർ ബാവയെ ഇതുകൊണ്ടൊന്നും തളര്‍ത്താൻ സാധിച്ചില്ല. തന്‍റെ മനസ് മറ്റ് കൃഷികൾക്കൊപ്പം പൂർണമായും തണ്ണിമത്തനിലേക്കും നീക്കിവെച്ചു. എത്ര കഠിന പരിശ്രമം ചെയ്‌താലും നല്ല വിളവെടുപ്പ് ലഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത, ഇതിനുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്‌തു.
അങ്ങിനെ, ആദ്യവർഷം തന്നെ ചെയ്‌ത തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനിയുടെ വിളവ് ലഭിച്ചു. നമ്മുടെ മണ്ണിലും തണ്ണിമത്തൻ വിളയുമെന്ന് മാവൂരിലെ മാതൃക കർഷകനായ മരക്കാർ ബാവ തെളിയിച്ചു. പിന്നീട് മരക്കാർ ബാവയെ പിൻപറ്റി നിരവധി കർഷകർ തണ്ണിമത്തൻ കൃഷിയിലേക്കിറങ്ങിയത് ചരിത്രം.


മാവൂർ കൃഷിഭവൻ്റെ സഹകരണത്തോടെ രണ്ടുമാസം മുമ്പ് ചെയ്‌ത തണ്ണിമത്തൻ കൃഷി ഇപ്പോൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. സാധാരണ കടകളിൽ നിന്നും ലഭിക്കുന്ന തണ്ണിമത്തനുകളെക്കാൾ ഗുണവും മധുരവും നിറവും ഏറെയുണ്ട് മരക്കാർ ബാവയുടെ തണ്ണിമത്തനുകൾക്ക്.


കാർഷിക വകുപ്പിൻ്റെ പുത്തൻ ആശയങ്ങൾ പരീക്ഷിച്ച് വിജയിപ്പിച്ച മരക്കാർ ബാവ ഓരോ വർഷവും തണ്ണിമത്തൻ കൃഷിയെ വിവിധ പരീക്ഷണങ്ങളിലൂടെ വേറിട്ടതാക്കുകയാണ്. അതോടൊപ്പം ഏറെ വരുമാനം ലഭിക്കുന്ന തണ്ണിമത്തൻ കൃഷിയിലൂടെ മറ്റ് കർഷകർക്ക് പ്രചോദനം കൂടി നല്‍കുകയാണ് മരക്കാർ ബാവ എന്ന ഈ കർഷകൻ.

കൃഷി ചെയ്യാൻ അനുയോജ്യമായ പ്രദേശം ഏതെല്ലാം?
ഉഷ്‌ണ മേഖലാ പ്രദേശങ്ങളിലാണ് തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്‌തുവരുന്നത്. അന്തരീക്ഷത്തിലെ ഈർപ്പവും മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ് തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യം. കേരളത്തിൽ വിവിധയിടങ്ങളില്‍ ഡിസംബർ മുതൽ തണ്ണിമത്തൻ കൃഷി ചെയ്‌തു വരുന്നു