കോട്ടയം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തില്‍ എൽഡിഎഫും മുഖ്യമന്ത്രിയും മൗനം തുടരുന്ന സാഹചര്യത്തിൽ മടിയിൽ കനം ഉണ്ടെന്നുതന്നെ വിശ്വസിക്കേണ്ടി വരുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ. ഒന്‍പത് വർഷംകൊണ്ട് എൽഡിഎഫ് സർക്കാർ ഉറപ്പാക്കിയിരിക്കുന്നത് അഴിമതി മാത്രമാണെന്നും എന്ത് ചെയ്താലും അവർ അഴിമതി മാത്രമാണ് ഉറപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ വന്നിരിക്കുന്ന ഗുരുതര ആരോപണത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. വീണ വിജയനെ മാസപ്പടി കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മന്‍.
കോട്ടയം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. തുടര്‍ന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ചാണ്ടി ഉമ്മനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധിച്ച നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
Read Also: ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ