കോട്ടയം: കേരളത്തെ ഞെട്ടിച്ച കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് പ്രതികൾക്കും ജാമ്യം അനുവദിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി കെപി രാഹുൽ രാജ് (22), മലപ്പുറം മഞ്ചേരി സ്വദേശി സി റിജിൽജിത്ത് (20), വയനാട് നടവയൽ സ്വദേശി എൻഎസ് ജീവ(19), കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ ജോൺസൺ (20), കോട്ടയം കോരുത്തോട് സ്വദേശി എൻവി വിവേക് (21) എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികളുടെ പ്രായവും മുൻപ് മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിളിപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കുറ്റകൃത്യം ആവർത്തിക്കുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.
ജൂനിയർ വിദ്യാർഥികളായ ആറുപേരെ പ്രതികൾ കോളജ് ഹോസ്റ്റലിൽ വച്ച് ക്രൂരമായ റാഗിങ്ങിന് ഇരയാക്കി എന്നതാണ് കേസ്. 2024 നവംബർ മുതൽ ഒന്നരമാസത്തോളമാണ് റാഗിങ് നടന്നത്. ജൂനിയർ വിദ്യാർഥികളിൽ ഒരാളെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പീഡനമുറകളുടെ വ്യാപ്തി പുറം ലോകം അറിഞ്ഞത്. ഇതേത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ പ്രതികളായ അഞ്ച് പേരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ മാസം 27നാണ് ഗാന്ധിനഗർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യാർഥികൾക്ക് ഒരുതരത്തിലും ജാമ്യം നൽകരുതെന്നാണ് റാഗിങ്ങിനിരയായ വിദ്യാർഥിയുടെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകാതെ പിടികൂടാനായതും ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പും മൊഴിയെടുക്കലും അടക്കമുള്ള അന്വേഷണ നടപടികൾ പൂർത്തീകരിക്കാനായതും പൊലീസിന് നേട്ടമായി. വൈകാതെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
വളരെ ക്രൂരമായ റാഗിങ്ങായിരുന്നു കോട്ടയം ഗവണ്‍മെൻ്റ് നഴ്സിങ് കോളജില്‍ നടന്നത്. നിയർ വിദ്യാർഥികളെ നഗ്നരാക്കിയശേഷം സ്വകാര്യഭാഗങ്ങളിൽ ജിമ്മിൽ ഉപയോഗിക്കുന്ന ഡമ്പൽ വെക്കുക, മുഖത്തും തലയിലും ക്രീം തേച്ച് കോംപസ് കൊണ്ട് ശരീരത്തിൽ മുറിവുണ്ടാക്കുക തുടങ്ങിയവയായിരുന്നു റാഗിങ്ങിൻ്റെ പേരില്‍ നടന്നിരുന്നത്. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു.
Read Also : കേരളത്തിൽ നിഴലില്ലാനേരം വരുന്നു... നിങ്ങളുടെ പ്രദേശത്തെ ദിവസവും സമയവും അറിയാം