എറണാകുളം: ആർഎസ്എസ് പ്രവർത്തകൻ കൂത്തുപറമ്പ് പ്രമോദ് വധക്കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രതികൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാം പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു.
താറ്റ്യോട്ട് ബാലകൃഷ്ണൻ, കുന്നപ്പാടി മനോഹരൻ, മാണിയപറമ്പത്ത് നാനോത്ത് പവിത്രൻ, പാറക്കാട്ടിൽ അണ്ണേരി പവിത്രൻ, ചാലിമാളയിൽ പാട്ടാരി ദിനേശൻ, കുട്ടിമാക്കൂലിൽ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തിൽ കേളോത്ത് ഷാജി, കെട്ടിൽ വീട്ടിൽ അണ്ണേരി വിപിൻ, ചാമാളയിൽ പാട്ടാരി സുരേഷ് ബാബു, കിഴക്കയിൽ പാലേരി റിജേഷ്, ഷമിൽ നിവാസിൽ വാളോത്ത് ശശി
തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. ഇതില്‍ താറ്റ്യോട്ട് ബാലകൃഷ്ണനാണ് വിചാരണയ്ക്കിടെ മരണപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2007 ഓഗസ്റ്റ് 16ന് രാവിലെ കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടെയാണ് മാരകായുധങ്ങളുമായി എത്തിയ പ്രതികള്‍ പ്രമോദിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മാനന്തേരി മൂര്യാട് പ്രദേശത്തെ കശുമാവിൻ തോട്ടത്തിൽ വെച്ചായിരുന്നു ആക്രമണം. പ്രകാശനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവും പിഴ ശിക്ഷയും വിധിച്ചിരുന്നു. പ്രതികൾ മാരകായുധങ്ങളുമായെത്തി പ്രമോദിനെ കൊലപ്പെടുത്തി എന്നാണ് കേസ്. പ്രമോദിന്റെ കൂടെയുണ്ടായിരുന്ന ആക്രമണത്തിൽ പരുക്കേറ്റ സുഹൃത്തുക്കളുടെ മൊഴിയായിരുന്നു കേസില്‍ നിർണായകമായത്.
Read also: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്: ഇഡിക്ക് മുന്നിൽ കെ രാധാകൃഷ്ണൻ; ചോദിക്കാനുള്ളത് എന്താണെന്ന് അറിയില്ലെന്ന് എംപി