മലപ്പുറം: കൂരിയാട് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു. മണ്ണിടിച്ചിലില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് തടസം നേരിട്ടത്. ഇതുവഴിയുള്ള വാഹനങ്ങളെ വികെ പടിയിൽ നിന്നും തിരിഞ്ഞ് മമ്പുറം കക്കാട് വഴിയാണ് തിരിച്ച് വിടുന്നത്. മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതുകൊണ്ട് തന്നെ മണ്ണിടിച്ചില്‍ പെട്ട കാറുകള്‍ പുറത്തെടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഇന്ന് (മെയ് 19) ഉച്ചയോടെയാണ് കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിന് സമീപം മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് കാറുകളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്.
ദേശീയപാതയിലും സമീപത്തെ വയലിലുമെല്ലാം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Also Read: ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം