ETV Bharat / state

ഓണവരവറിയിച്ച് കോവൂരിൽ കരടികളിറങ്ങി; കാഴ്‌ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കി പുലികളും - Karadi Kali In Kollam

ഓണാഘോഷത്തിന്‍റെ ഭാഗമായി കൊല്ലത്ത് കരടികളി മത്സരം നടത്തി. കാഴ്‌ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കി പുലികളിയും നടന്നു. മുരുകൻ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്‌തു. നിരവധി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

author img

By ETV Bharat Kerala Team

Published : Sep 10, 2024, 10:51 PM IST

SHASTAMKOTA KOVOOR KARADIKALI  ONAM CELEBRATION 2024  ശാസ്‌താംകോട്ട കോവൂരിൽ കരടികളി  MALAYALAM LATEST NEWS
Karadikali In Kollam (ETV Bharat)
കൊല്ലത്ത് കരടികളി മത്സരം നടന്നു (ETV Bharat)

കൊല്ലം: ഓണവരവറിയിച്ച് ശാസ്‌താംകോട്ട കോവൂരിൽ കരടികളിറങ്ങി. കാണികളിൽ ഗതകാലസ്‌മരണകളുണർത്തി കോവൂർ ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് കരടികളി മത്സരവും പുലികളി മേളവും നടത്തിയത്. അരിനല്ലൂർ കരടികളി സംഘം, പന്മന മിത്രം കരടികളി സംഘം, 50ലധികം വർഷങ്ങളായി കരടികളി രംഗത്ത് സജീവമായി നിൽക്കുന്ന കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന ടീം, കോവൂർ കേരള ലൈബ്രറി കരടികളി സംഘവും മത്സരത്തിനിറങ്ങി.

പരമ്പരാഗത രീതിയിൽ ഓലകീറി വേഷം ധരിച്ച് കരടികളും വേട്ടക്കാരനും ഒപ്പം ഓണനാളുകളിൽ ഗ്രാമാന്തരങ്ങളിൽ വന്നുകൊണ്ടിരുന്ന ഓണപ്പുലിയും കാഴ്‌ചക്കാർക്ക് ദൃശ്യവിരുന്ന് ഒരുക്കി. മികച്ച ടീമായി മിത്രം നാട്ടുകൂട്ടവും ഏറ്റവും മികച്ച പാട്ടുപാടുന്ന സംഘമായി കളങ്ങര രാഘവൻ നേതൃത്വം നയിച്ച ടീമും മികച്ച വേഷം ധരിച്ച ടീമായി അരിനല്ലൂർ സംഘവും തെരഞ്ഞെടുക്കപ്പെട്ടു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മത്സരം കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്‌തു. കോവൂർ കുഞ്ഞുമോൻ എംഎൽഎ മുഖ്യാതിഥിയായി. ഗ്രന്ഥശാല പ്രസിഡന്‍റ് കെബി വേണു അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി എസ് ശശികുമാർ, ഗ്രന്ഥശാല സെക്രട്ടറി ബി രാധാകൃഷ്‌ണൻ, പ്രോഗ്രാം കോഡിനേറ്റർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

Also Read: ഓണച്ചന്തയില്‍ 'കുരുന്ന്' കച്ചവടക്കാര്‍; ഹിറ്റായി തേവലക്കരയിലെ ഓണച്ചന്ത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.