തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ കിഫ്‌ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവക്കില്ലെന്ന് കെ.എം എബ്രഹാം. കിഫ്‌ബി ജീവനക്കാർക്കുള്ള വിഷു ദിന സന്ദേശത്തിലാണ് മുൻ ചീഫ് സെക്രട്ടറിയും കിഫ്‌ബി സിഇഒയുമായ കെ.എം എബ്രഹാമിന്‍റെ പ്രതികരണം.
താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ നേരിടുമെന്നും കെ.എം എബ്രഹാം പറഞ്ഞു. ധനസെക്രട്ടറിയായിരിക്കെ ഹർജിക്കാരൻ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്‌തത് കണ്ടെത്തിയെന്നും ഇതിലെ വിദ്വേഷമാണ് ഹര്‍ജിക്കാരനെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്. ഹർജിക്കാരനെതിരെ പിഴ ചുമത്തിയത് ശത്രുതയ്ക്ക് കാരണമായി. മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് ഹർജിക്കാരനൊപ്പം നടത്തിയ കോടികണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോഴുണ്ടായിട്ടുള്ള പരാതിയെന്നും കെ.എം എബ്രഹാം ജീവനകാർക്കുള്ള വിഷു ദിന സന്ദേശത്തിൽ വിശദീകരിച്ചു.
Also Read: കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി - DISPROPORTIONATE ASSETS CASE