കോഴിക്കോട്: പടക്കങ്ങൾ എല്ലാവരേയും പോലെ മലയാളികൾക്കും ഒരു വീക്ക്‌നെസാണ്. പലതരം പടക്കങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ശിവകാശി അയ്യൻസ് പടക്കങ്ങൾക്ക് വിപണിയിലെന്നും വൻ ഡിമാൻ്റാണ്.
അതുകൊണ്ടാണ് ശിവകാശിയുടെ സ്വന്തം അയ്യൻസ് പടക്കങ്ങളുടെ വലിയ വിപണി കേരളത്തിലും വിജയഗാഥ തുടരുന്നത്. അയ്യൻസിൻ്റെ സംസ്ഥാനത്തെ ഏക ഹോൾസെയിൽ ഡിപ്പോയാണ് കോഴിക്കോട് കോയാറോഡിൽ പ്രവർത്തിക്കുന്നത്. പടക്ക വില്പനയുടെ അറുപത്തിരണ്ട് വർഷമാണ് ഇവിടെ. ഉദയശങ്കറും മകൻ ശങ്കർദാസുമാണ് അയ്യൻസ് വേൾഡിന് ചുക്കാൻ പിടിക്കുന്നത്. ഒരേ സമയം മറ്റ് ജില്ലകളിലേക്ക് അടക്കമുള്ള ഹോൾസെയിൽ കച്ചവടവും ചില്ലറ കച്ചവടവും ഒരു പോലെ ഇവിടെ നടക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വലിയ തിരക്കാണ് പടക്കകടയിൽ അനുഭവപ്പെടുന്നത്. ഓരോ വർഷവും വ്യത്യസ്തത എന്നത് ഇവരുടെ മുഖമുദ്രയാണ്. ഈ തവണ ഏറ്റവും വലിയ പ്രത്യേകത മാർക്കോ ത്രീ ഷോട്ടാണ്. ഒരു പെട്ടി മാർക്കോ ഉണ്ടെങ്കിൽ വീട്ടിൽ ഉത്സവമാകുമെന്ന് ശങ്കർ പറയുന്നു. കുട്ടികൾക്ക് ആഘോഷിക്കാവുന്ന ഒരിനമാണിത്. ഇത് കൂടാതെ ടോറ ടോറ ക്റാക്ക്ളിംഗ് സൗണ്ടിൻ, ലെമട്രി, ഒരേസമയം അഞ്ചു വശങ്ങളിലേക്ക് മയിൽപീലി വിടരുന്നത് പോലെ പൂത്തിരി വിടരുന്ന മെഗാ പീക്കോ. അത് കഴിഞ്ഞാൽ കുട്ടികളെ ഏറെ ആകർഷിക്കുന്ന സൂപ്പർ ഡ്രോൺ. ആളുകൾക്കിടയിലൂടെ ഡ്രോൺ പറക്കുന്നത് പോലെ തന്നെ വർണ്ണാഭമാക്കുന്ന ഒരു ഇനം ആണിത്. ഇതിനു പുറമേ സെനോറിറ്റ, ടൂറ്റി ഫ്രൂട്ടി, ടോപ് ടെക്കർ പമ്പരം. ഹെലികോപ്റ്റർ, എന്നിവയും മാലപ്പടക്കങ്ങളും ഇവിടെയുണ്ട്. ഏകദേശം 250 ലേറെ ഐറ്റങ്ങളാണ് കോഴിക്കോട്ടെ ഡിപ്പോയിൽ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
കോടതി നിർദ്ദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് കച്ചവടം നടത്തുന്നതെന്ന് കടയുടമ പറഞ്ഞു. വീര്യം കുറഞ്ഞ സേഫ്റ്റി ഐറ്റങ്ങൾക്കാണ് കൂടുതലായും ആവശ്യക്കാർ ഉള്ളത്. പുക വളരെ കുറച്ച് ഗ്രീൻ പ്രോട്ടോകോൾ പരമാവധി പാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അയ്യൻസ് അധികൃതർ പറഞ്ഞു.
Also Read:- "രണ്ട് ജഡ്ജിമാരാണോ ഭരണഘടന ഭേദഗതി തീരുമാനിക്കുന്നത്?" സുപ്രീംകോടതിയെ വിമർശിച്ച് കേരള ഗവർണർ