ETV Bharat / state

ശരത്‌കാല വിഷുവം; സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും - Kerala Weather Updates

കേരളത്തിൽ രണ്ടുദിവസം താപനില വർധിക്കുമെന്ന് കാലവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാൽ മൂന്ന് ദിവസം മഴ ലഭിക്കുമെന്നും അറിയിപ്പ്.

author img

By ETV Bharat Kerala Team

Published : Sep 21, 2024, 9:11 AM IST

കാലാവസ്ഥാ അറിയിപ്പ്  METEOROLOGICAL DEPARTMENT  TEMPERATURE IN KERALA  RAIN UPDATES
Representative image (ETV Bharat)

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കുമെന്ന് കാലവസ്ഥ വകുപ്പ്. ശരത്‌കാല വിഷുവത്തെ തുടർന്ന് സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കും. ഈ സമയം മഴമേഘങ്ങൾ കുറവായതിനാലാണ് താപനിലയിൽ വർധനവ് ഉണ്ടാകുന്നത്.

മഴമേഘങ്ങൾ ഉണ്ടെങ്കിൽ താപനിലയിൽ വർധനവ് ഉണ്ടാകില്ല. സൂര്യൻ ഭൂമിമധ്യ രേഖയ്‌ക്ക് മുകളിൽ എത്തുകയും അതുവഴി സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്‌കാല വിഷുദിനം അഥവ ശരത്‌കാല വിഷുവം എന്ന് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഇത് കഴിഞ്ഞ വർഷം ഇത് വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നില്ല.

സെപ്‌റ്റംബറിന്‍റെ അവസാനത്തോടെ കാലവർഷം വിടവാങ്ങുകയും ആ സമയത്ത് കുറച്ച് മഴ ലഭിക്കുകയും ചെയ്യും. സെപ്‌റ്റംബർ 25ന് ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടും. ഇതിനാൽ മൂന്ന് ദിവസം മഴ ലഭിക്കും. മഴ വരുന്നതോടെ സംസ്ഥാനത്ത് താപനിലയും കുറയും. അതേ സമയം സെപ്‌റ്റംബറിൽ സജീവമാകുമെന്ന് കരുതിയ ലാനിന പ്രതിഭാസം വീണ്ടും വൈകുമെന്ന് റിപ്പോർട്ട്. ഇത് തുലാവർഷത്തിൽ സജീവമാകുമെന്ന് കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലാനിന സജീവമായാൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത ഉണ്ടെന്നും കാലവസ്ഥ വകുപ്പിന്‍റെ പ്രവചനമുണ്ടായിരുന്നു. ജൂൺ മാസം ഒന്ന് മുതൽ ഇന്നലെ (സെപ്‌റ്റംബർ 20) വരെയുള്ള കാലവർഷ സീസണിൽ കേരളത്തിൽ 12 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. 1935 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1702.9 മില്ലി മീറ്റർ മഴ മാത്രമാണ് പെയ്‌തത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ് (32 ശതമാനം കുറവ്), വയനാട് ജില്ലയിലും 30 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴലഭിച്ചത് (16 ശതമാനം അധികം) മറ്റു ജില്ലകളിൽ ശരാശരി മഴയാണ് ലഭിച്ചത്.

Also Read : പൊള്ളുന്ന ചൂട്, വെള്ളവും കുടയും കൂടെ കരുതാം... - Kerala heat alert

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.