കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണത്തിൽ വൻ വർധന. 57 ജയിലുകളിലായി 10593 തടവുകാരാണുള്ളത്. പരമാവധി 7200 തടവുകാരെ മാത്രം പാർപ്പിക്കാനുള്ള ശേഷി മാത്രം പാർപ്പിക്കാനുള്ള ശേഷി നിലനിൽക്കേയാണ് ഈ കണക്ക്. സംസ്ഥാന ജയിൽ വകുപ്പിൻ്റെ ഓരോ ദിവസത്തെ കണക്കെടുത്താലും ഈ വർധന വ്യക്തമാണ്.
10340 പുരുഷന്മാരും 252 സ്ത്രീ തടവുകാരുമാണ് ഇപ്പോഴുള്ളത്. സ്ത്രീ തടവുകാരുടെ എണ്ണവും വർഷം തോറും കൂടുകയാണ്. ശിക്ഷ തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണ്. അതിലേറെ ഭീതി പെടുത്തുന്നത് 30 വയസിനു താഴെ ഉള്ളവരാണ് കൂടുതലും എന്നുള്ളതാണ്. അതിൽ തന്നെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ തടവുകാരുടെ എണ്ണത്തിൽ 40% വർധനയാണ് ഉണ്ടായത്. മയക്കുമരുന്ന്, പോക്സോ കേസ് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതാണ് തടവുകാരുടെ എണ്ണം കൂടാൻ പ്രാധനമായും കാരണം. മയക്കുമരുന്ന്, പോക്സോ കേസുകളിൽ വ്യവസ്ഥ കർശനമാക്കിയതോടെ ജാമ്യം കിട്ടാനും സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
താങ്ങാനാവാതെ ഭക്ഷണ ചെലവ്
തടവുകാരുടെ എണ്ണം വർധിച്ചതോടെ ജയിലുകളിലെ ഭക്ഷണ ചെലവും വലിയതോതിൽ വർധിച്ചു. 2023- 24 വർഷത്തിൽ തടവുകാരുടെ ഭക്ഷണത്തിനായി 28.5 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ തടവുകാരുടെ എണ്ണം വർധിച്ചതോടെ 2.4 കോടി രൂപ അധികം അനുവദിക്കേണ്ടി വന്നതായാണ് കണക്ക്. ഒരു തടവുകാരന് ഉച്ചയ്ക്കും രാത്രിയും 200 ഗ്രാം വീതം അരിയാണ് അനുവദിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ജയിലുകളിലെ മറ്റു പരിപാടികൾ ചുരുക്കുമ്പോഴും ജയിലിലെ അന്തേവാസികൾക്കായുള്ള ചെലവ് ക്രമാനുഗതമായി വർധിക്കുകയാണ്. യഥാർഥത്തിൽ അന്തേവാസികൾക്ക് നൽകേണ്ട കടമ നിർവഹിച്ചേ തീരു എന്നാണ് ഇവർ പറയുന്നത്.
കണക്ക് ഒറ്റ നോട്ടത്തിൽ

റിമാൻഡ് തടവുകാർ | 5067 |
വിചാരണത്തടവുകാർ | 1524 |
ശിക്ഷാത്തടവുകാർ | 3749 |
മറ്റു തടവുകാർ | 253 |
തടവുകാർ | ||
വർഷം | പുരുഷന്മാർ | സ്ത്രീകൾ |
2021 | 6047 | 148 |
2022 | 7287 | 163 |
2023 | 9111 | 185 |
2024 | 10054 | 217 |
2025 (ഫെബ്രുവരി വരെ) | 10340 | 252 |

ട്രാൻസ്ജൻഡർ 1

ജില്ല തിരിച്ചുള്ള കണക്ക് | ||
തിരുവനന്തപുരം | 2624 | 62 |
പത്തനംതിട്ട | 0 | 0 |
കൊല്ലം | 539 | 0 |
ആലപ്പുഴ | 385 | 8 |
കോട്ടയം | 258 | 12 |
എറണാകുളം | 721 | 26 |
തൃശ്ശൂർ | 1998 | 63 |
പാലക്കാട് | 422 | 17 |
മലപ്പുറം | 748 | 11 |
കോഴിക്കോട് | 409 | 0 |
വയനാട് | 143 | 9 |
കണ്ണൂർ | 1444 | 37 |
കാസർകോട് | 330 | 7 |
ആകെ | 10340 | 252 |
Also Read:- ചീമുട്ടയും കോഴിത്തലയും ഇനി വേണ്ട, 'ഇതാണ് ന്യൂജെൻ പണി'; മേൽവിലാസം എഴുതിയ കവർ കളമശ്ശേരിയിൽ നിക്ഷേപിച്ചാൽ മതി