എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ആരെയും രക്ഷിക്കാൻ ശ്രമിക്കരുതെന്നും പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചു. ഇഡി അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകളുടെയും പങ്ക് പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിക്കൊണ്ടുള്ള ഹൈക്കോടതി നിര്‍ദേശം.
അതിനിടെ, കേസിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു എന്ന് പൊലീസ് കോടതിയെ അറിയിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കള്ളപ്പണ ഇടപാട് കേസ് ഇഡി കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഹൈക്കോടതി പൊലീസ് അന്വേഷണം ഏത് വിധത്തിൽ കൂടിയാകണമെന്ന് നിലപാടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകളുടെയും പങ്ക് പൊലീസ് അന്വേഷിക്കണം. സിപിഎം നേതാക്കൾക്കെതിരെയടക്കം അന്വേഷണം വേണം. മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടിവരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നാല് വർഷം കഴിഞ്ഞിട്ടും കേസ് അന്വേഷിക്കുന്ന സംസ്ഥാന പൊലീസിന് ഒരൊറ്റ കുറ്റപത്രം പോലും നൽകാനാകാത്തത് ലജ്ജിപ്പിക്കുന്നതാണ് എന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ ഇന്നലത്തെ വിമർശനം. പൊലീസിന്‍റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് ഇഡി കേസിനെ ഇല്ലാതാക്കാനാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.
Also Read: വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്