തിരുവനന്തപുരം: നിലവിലെ ഡ്രൈ ഡേ സമ്പ്രദായം തുടരുമെങ്കിലും മുന്‍കൂര്‍ അനുമതിയോടെ ഇനി ഒന്നാം തീയതി മദ്യം വിളമ്പാന്‍ പുതിയ മദ്യനയത്തില്‍ അനുമതി. പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ടൂറിസം മേഖലയുടെ ഉത്തേജനത്തിന് വേണ്ടിയാണ് ഇളവ് എന്ന് വ്യക്തമാക്കിയാണിത്.
ത്രീ സ്റ്റാറിനും അതിന് മുകളിലോട്ടുമുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി പ്രത്യേക കോണ്‍ഫറന്‍സുകള്‍, മീറ്റിങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാം. ഇതിനായി എക്‌സൈസ് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി 50000 രൂപ ഫീസ് അടയ്ക്കണം.
ഒന്നാം തീയതി നടക്കുന്ന വിവാഹ സത്‌കാരങ്ങള്‍ അതുപോലുള്ള മറ്റ് പാര്‍ട്ടികള്‍ക്കും ഇതേ വ്യവസ്ഥയില്‍ മദ്യം വിളമ്പാം. നെഫര്‍ ടിറ്റി പോലുള്ള ഉല്ലാസ യാനങ്ങളിലും ഇനി മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനുള്ളില്‍ ടൂറിസ്റ്റുകളായി വരുന്നവര്‍ക്ക് ഇനി മദ്യം നല്‍കുന്നതിന് നിയമപരമായ തടസങ്ങളില്ല. എന്നാല്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയി തന്നെ തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒന്നാം തീയതി ബാറുകളും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ അടഞ്ഞു കിടക്കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്‍റുകളില്‍ ഇനി ബീയറും വൈനും വിളമ്പുന്നതിനും തടസമില്ല. ഇതിനുള്ള മൂന്ന് മാസത്തെ ലൈസന്‍സ് ഫീസ് 1 ലക്ഷം രൂപയാണ്. ഇതിനുള്ള അപേക്ഷ ഓണ്‍ലൈനായി ഉടന്‍ സ്വീകരിച്ചു തുടങ്ങും.
ടൂറിസം കേന്ദ്രങ്ങളിലെ ത്രീ സ്റ്റാര്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ശുദ്ധമായ തെങ്ങിന്‍ കള്ള് വിളമ്പാം. എക്‌സൈസ് വകുപ്പിന്‍റെ ലൈസന്‍സുള്ള ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്നിടത്തെ തെങ്ങുകളില്‍ നിന്ന് ചെത്തിയ കള്ളായിരിക്കണം വിളമ്പേണ്ടത്. പുറത്ത് നിന്നും കൊണ്ടുവരുന്ന കള്ള് ഇത്തരത്തില്‍ വിളമ്പാന്‍ അനുവദിക്കില്ല.
തദ്ദേശീയമായ പഴങ്ങളില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും. ഇതിനു താത്പര്യമുള്ളവര്‍ എക്‌സൈസ് വകുപ്പിന്‍റെ ലൈസന്‍സ് നേടിയിരിക്കണം. ഇന്ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയെന്ന് അറിയിച്ചെങ്കിലും വ്യവസ്ഥകള്‍ വെളിപ്പെടുത്തിയിരുന്നില്ല. ബാര്‍ ലൈസന്‍സ് ഫീസും ഉയരും.
Also Read: മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്‍റെ രക്തമെന്ന് പിണറായി; മാസപ്പടി കേസ് കൂടുതല്‍ വിശദീകരിക്കാനില്ല