പത്തനംതിട്ട : മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയില്‍ ഹർജി നല്‍കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഹർജിയില്‍ പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീം കോടതിയിലെത്തിയത്. ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്‍റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നു. നവീൻ ബാബുവിനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.
വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണില്‍ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. നവീൻ ബാബുവിന്‍റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. കണ്ണൂർ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 82 സാക്ഷികളാണ് കേസിലുള്ളത്. നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കുമ്പോൾ കേസിന്‍റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നില്ല.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണു കുടുംബം ഇപ്പോൾ സുപ്രീം കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകന്‍ എംആര്‍ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഹര്‍ജി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സുപ്രീം കോടതി പരിഗണിക്കുമെന്നാണ് സൂചന.
Also Read: കിഫ്‌ബി സിഇഒ സ്ഥാനം സ്വയം ഒഴിയില്ല; അനധികൃത സ്വത്ത് സമ്പാദനത്തിലെ സിബിഐ അന്വേഷണത്തിൽ കെഎം എബ്രഹാം