അവധിക്കാലത്ത് നാട്ടിലേക്കുള്ള തിക്കും തിരക്കും നിറഞ്ഞ യാത്രകൾക്ക് ആശ്വാസമേകി സ്‌പെഷല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സ്‌പെഷല്‍ ട്രെയിൻ സർവിസുകളാണ് പ്രഖ്യാപിച്ചത്. മെയ് വരെയുള്ള മിക്ക അന്തർസംസ്ഥാന യാത്രകൾക്കും നിലവില്‍ ടിക്കറ്റുകൾ ലഭ്യമില്ല. സ്വകാര്യ ബസുകളില്‍ ആണെങ്കില്‍ അമിത നിരക്കും ഈടാക്കുന്നു. ബസ് ടിക്കറ്റ് നിരക്കെല്ലാം ഇരട്ടിയായി വര്‍ധിച്ചെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായരിക്കുകയാണ് റെയില്‍വേയുടെ സ്‌പെഷല്‍ സര്‍വിസുകള്‍.
സ്‌പെഷല്‍ ട്രെയിനുകളുടെ വിശദാംശങ്ങള്‍:
- ട്രെയിൻ നമ്പർ 06163/06164 തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്ഷൻ
- തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് സമ്മർ സ്‌പെഷല്‍ കോട്ടയം വഴി ഷൊർണൂർ ജങ്ഷൻ
- ട്രെയിൻ നമ്പർ 01005 മുംബൈ സിഎസ്എംടി - കന്യാകുമാരി വീക്ക്‌ലി സമ്മർ സ്‌പെഷൽ
- കന്യാകുമാരി - മുംബൈ സിഎസ്എംടി വീക്ക്‌ലി സ്‌പെഷല്‍ ട്രെയിൻ (01006)
1. ട്രെയിൻ നമ്പർ 06163 മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ്
ട്രെയിൻ നമ്പർ 06163 തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്ഷൻ എക്‌സ്‌പ്രസ് 2025 മെയ് 05, 12, 19, 26, ജൂൺ 02, 09 തീയതികളിൽ തിങ്കളാഴ്‌ചകളിൽ വൈകുന്നേരം 5.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.50ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും.
സ്റ്റോപ്പുകള്‍: കൊല്ലം ജങ്ഷൻ, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കോട്ടയം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്.
2. ട്രെയിൻ നമ്പർ 06164 മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ്
ചൊവ്വാഴ്‌ചകളിൽ മെയ് 06, 13, 20, 27, ജൂൺ 03, 10 തിയതികളിലായി മംഗളൂരു ജങ്ഷനിൽ നിന്ന് വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.35 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
3. ട്രെയിൻ നമ്പർ 06164 മംഗളൂരു ജങ്ഷൻ - തിരുവനന്തപുരം നോർത്ത് എക്‌പ്രസ്
- ചൊവ്വാഴ്‌ചകളിൽ മെയ് 06, 13, 20, 27, ജൂൺ 03, 10 തിയതികളിലായി മംഗളൂരു ജങ്ഷനിൽ നിന്ന് വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.35 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
സ്റ്റോപ്പുകള്‍:
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോ, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, കൊല്ലം ജങ്ഷൻ.
4. ട്രെയിൻ നമ്പർ 01005 മുംബൈ സിഎസ്എംടി - കന്യാകുമാരി വീക്ക്‌ലി സമ്മർ സ്‌പെഷൽ
- മുംബൈ സിഎസ്എംടി വീക്ക്‌ലി സ്‌പെഷൽസ് വഴി പൂനെ, കൃഷ്‌ണരാജപുരം, മധുര ജങ്ഷൻ, തിരുനെൽവേലി ജങ്ഷൻ ബുധനാഴ്‌ചകളിൽ (07, 14, 21, 28 മെയ്, 04, 11, 18, 25 ജൂൺ) മുംബൈ സിഎസ്എംടിയിൽ നിന്ന് പുലർച്ചെ 00.30 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.15 ന് കന്യാകുമാരിയിൽ എത്തും.
സ്റ്റോപ്പുകള്‍:
ദാദർ, താനെ, കല്യാൺ, ലോണാവാല, പൂനെ, ദൗണ്ട്, കുർദുവാടി, സോളാപൂർ, കലബുറഗി, വാഡി, കൃഷ്‌ണ, റായ്ച്ചൂർ, മന്ത്രാലയയം റോഡ്, ഗുണ്ടക്കൽ, അനന്തപൂർ, ധർമവാരം, യെലഹങ്ക, കൃഷ്ണരാജപുരം, തിരുപ്പത്തൂർ, സേലം, നാമക്കൽ, കരൂർ, ദിർ, കൊടൈക്കനാൽ റോഡ്, മധുര, വിരുദുനഗർ, സതുർ, കോവിൽപട്ടി, തിരുനെൽവേലി, നങ്കുനേരി, വള്ളിയൂർ, നാഗർകോവിൽ ജങ്ഷൻ.
5. കന്യാകുമാരി - മുംബൈ സിഎസ്എംടി വീക്ക്‌ലി സ്‌പെഷല്‍ ട്രെയിൻ (01006)
- കന്യാകുമാരിയിൽ നിന്ന് മെയ് 08, 15, 22, 29, ജൂൺ 05, 12, 19, 26 തീയതികളിൽ വ്യാഴാഴ്‌ചകളിൽ ഉച്ചയ്ക്ക് 15.30ന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ 04.15ന് മുംബൈ സിഎസ്എംടിയിൽ എത്തിച്ചേരും.
സ്റ്റോപ്പുകള്‍:
നാഗർകോവിൽ ജങ്ഷൻ, വള്ളിയൂർ, നങ്കുനേരി, തിരുനെൽവേലി, കോവിൽപട്ടി, സതുർ, വിരുദുനഗർ, മധുര, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ, കരൂർ, നാമക്കൽ, സേലം, തിരുപ്പത്തൂർ, ബംഗാരപേട്ട്, കൃഷ്ണരാജപുരം, യെലഹങ്ക, ധർമവാരം, ഗുണ്ടക്കൽ, മന്ത്രാലയം റോഡ്, റായ്ച്ചൂർ, കൃഷ്‌ണ, വാഡി, കലബുറഗി, സോലാപൂർ, കുർദുവാദി, ദൗണ്ട്, പൂനെ, ലോണാവാല, കല്യാൺ, താനെ, ദാദർ.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
ഐആര്‍സിടിസിയുടെ www.irctc.co.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.