ETV Bharat / state

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പരിശോധന കര്‍ശനമാക്കി തിരുവനന്തപുരം നഗരസഭ; ഇന്നലെ മാത്രം ഈടാക്കിയത് 45,090 രൂപ പിഴ - Illegal Garbage Dumping Inspection

author img

By ETV Bharat Kerala Team

Published : Jul 20, 2024, 2:00 PM IST

പൊതുയിടങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം നഗരസഭ. ഇന്നലെ മാത്രം നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 45,090 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു  GOVT SEIZED GARBAGE FILLED VEHICLE  ILLEGAL GARBAGE DUMPING IN TVM  THIRUVANANTHAPURAM NEWS
Thiruvananthapuram corporation (ETV Bharat)

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തിന് പിന്നാലെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി തിരുവനന്തപുരം നഗരസഭ. പൊതുയിടത്ത് മാലിന്യം തള്ളിയ എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ മാത്രം മാലിന്യം തള്ളിയവരില്‍ നിന്നും 45,090 രൂപ പിഴ ഈടാക്കി.

വനിത ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് സ്‌ക്വാഡിലായിരുന്നു പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വാഹനങ്ങള്‍ പിടിച്ചെടുത്തത്. മാലിന്യം തരംതിരിക്കാതെ കൈമാറിയതിന് ടീ ടൗണ്‍ എന്ന സ്ഥപാനത്തിന് 5,010 രൂപ പിഴ ചുമത്തി. ഇതിന് പുറമെ KL-20-S-1975, KL-34-6340, KL-01-DB-5672, TN-28-AS-1282, KL-30-A-9006, TN-02-BL-7657, KL-24-W-0706 എന്നി വാഹനങ്ങളും പിടിച്ചെടുത്തു. KL-01-AP-2555 എന്ന ഓട്ടോറിക്ഷയും പൊതുവിടത്ത് മാലിന്യം തള്ളിയതിന് ഇന്നലെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ക്കായി കൊണ്ടു പോകുന്നതിനിടെ ഡ്രൈവര്‍ വാഹനവുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: 'ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നില്ല, അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു'; വിശദീകരണവുമായി റയില്‍വേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.