തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ മരണം ആത്മഹത്യയാണെന്നും പെട്ടെന്നുള്ള പ്രകോപനമാണ് ഇതിന് കാരണമെന്നും ഡിസിപി നകുൽ രാജേന്ദ്ര ദേഷ്‌മുക്ക് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ നിന്നും മാധ്യമങ്ങളോട് പറഞ്ഞു. സുകാന്തിനെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടക്കുന്നുണ്ട്.
അന്വേഷണത്തിൽ വീഴ്‌ച വന്നിട്ടില്ല. ഉദ്യോഗസ്ഥയുടെ ഫോൺ തകർന്ന നിലയിലാണ് ലഭിച്ചത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുള്ള ആരോപണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആ തെളിവുകൾ പരിശോധിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിന് പുറത്തും സുകാന്തിനായുള്ള പരിശോധന ഊര്‍ജിതമാണ്. ഐബിയിൽ നിന്ന് സുകാന്തിന് സഹായം ലഭിച്ചതിന് തെളിവില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. പ്രതിയുടെ കുടുംബവും ഒളിവിലാണ്. കേരളത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.