തീയതി: 13-04-2025, ഞായര്‍
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: മീനം
തിഥി: പൂര്‍ണിമ
നക്ഷത്രം: ചിത്തിര
അമൃതകാലം: 03:30 PM മുതല്‍ 05:02 PM വരെ
ദുർമുഹൂർത്തം: 04:38 AM മുതല്‍ 05:26 AM വരെ
രാഹുകാലം: 05:02 AM മുതല്‍ 06:35 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:35 PM
ചിങ്ങം: ജോലിസ്ഥലത്ത് നിങ്ങൾക്ക് പിരിമുറുക്കം അനുഭവപ്പെടുകയാണെങ്കിൽ കാര്യമാക്കേണ്ടതില്ല. കുറച്ചുസമയം കഴിഞ്ഞ് ആശ്വാസം ലഭിക്കും. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അളവിൽക്കവിഞ്ഞ സ്നേഹവും ലഭിക്കും.
കന്നി: സംഭാഷണങ്ങൾകൊണ്ട് നിങ്ങള്‍ക്ക് നേട്ടമുണ്ടാകാൻ സാധ്യത. യാത്രകള്‍ നടത്തുന്നത് നല്ലത്. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. ഇഷ്‌ടഭക്ഷണം കഴിക്കാനും സാധ്യത.
തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. കാരണം നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. നിങ്ങൾ ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം.
വൃശ്ചികം: ജോലിസ്ഥലത്ത് കാര്യക്ഷമത ഇന്ന് മെച്ചപ്പെടുന്നതായിരിക്കും. വീട്ടിൽ നിങ്ങൾക്കിന്ന് സമാധാനം അനുഭവിക്കും
ധനു: നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയിൽ അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാകുന്നതായിരിക്കും. തടസങ്ങൾ അനുഭവപ്പെട്ടാൽ ദുഃഖിക്കരുത്.
മകരം: ജോലിയിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നതായിരിക്കും. നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ മേലുദ്യോഗസ്ഥരിൽ നിന്നോ ലഭിച്ചേക്കാം.
കുംഭം: സാമ്പത്തികപരമായി നിങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുകയും അവരിൽ പലരും നിങ്ങളോടേറ്റുമുട്ടാൻ കഴിയാതെ പോകുകയും ചെയ്യുന്നു. ചുറ്റുപാടുമുള്ളവരെ സൂക്ഷിക്കുക.
മീനം: നിങ്ങൾ വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും. നിങ്ങളിന്ന് ചെയ്യുന്ന ഓരോ കാര്യത്തിനും നിങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കുന്നതായിരിക്കും.
മേടം: ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസം. സന്തോഷകരമായ കുടുംബന്തരീക്ഷമായിരിക്കും. കുടുംബത്തില്‍ നല്ലൊരു ചടങ്ങ് നടക്കാൻ സാധ്യത. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടും. സാമൂഹ്യരംഗത്ത് പേരും പ്രശസ്‌തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ജീവിതപങ്കാളിയുമായുള്ള അടുപ്പം കൂടുതല്‍ വര്‍ധിക്കും.
ഇടവം: ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുക. വിദ്യാര്‍ഥികള്‍ക്ക് വിഷമതകള്‍ നിറഞ്ഞ ദിവസമാകും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. എന്നാല്‍ ദിവസത്തിൻ്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. ശാരീരികാസുഖങ്ങളില്‍ നിന്ന് മത്രമല്ല, മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. മാതപിതാക്കളില്‍ നിന്ന് നല്ല വാര്‍ത്ത ലഭിക്കും.
മിഥുനം: നിർണായകമായ ചില തീരുമാനങ്ങൾ നിങ്ങൾ എടുക്കുന്നതായിരിക്കും. വൈകുന്നേരം നിങ്ങളുടെ സന്തോഷത്തിന് കൂടുതൽ പണം ചെലവഴിച്ചേക്കാം.
കര്‍ക്കടകം: ചിന്താശൂന്യമായ പ്രവൃത്തികള്‍ ഒഴിവാക്കണം. പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. അവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. നിങ്ങളുമായി മത്സരിക്കുന്നവർക്ക് മുൻപിൽ ആത്മവിശ്വാസത്തോടെ നിലകൊള്ളുക. എന്നാല്‍ ദിവസത്തിൻ്റെ രണ്ടാം പകുതി ആയാസകരമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യപ്രശ്‌നം ഇന്ന് നിങ്ങളെ അസ്വസ്ഥനാക്കും. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരാം.