ETV Bharat / state

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, കായിക മേളയ്‌ക്ക് ഇന്ന് സമാപനം

കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്‍ററി വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കുമാണ് ജില്ലാ കലക്‌ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്

ERNAKULAM EDUCATION DISTRICT  KERALA SPORTS FEST  സംസ്ഥാന സ്‌കൂള്‍ കായികമേള  സ്കൂളുകള്‍ക്ക് അവധി
Students With Education Minister V. Sivankutty (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 6:34 AM IST

എറണാകുളം: വിദ്യാഭ്യാസ ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (നവംബർ 11) അവധി പ്രഖ്യാപിച്ചു. സ്‌കൂള്‍ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്‍ററി വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കുമാണ് ജില്ലാ കലക്‌ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന തരത്തില്‍ നേരത്തെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരെ കലക്‌ടര്‍ രംഗത്തെത്തി. എറണാകുളം ജില്ലയിൽ മുഴുവനായും അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും, വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധിയെന്നും കലക്‌ടര്‍ വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ കായികമേള: സമാപനസമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകകായികമേളയുടെ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം തിങ്കളാഴ്‌ച വൈകിട്ട് 4 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്റ്റോര്‍ട്‌സ്, ഗള്‍ഫ് മേഖലയിലെ സൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ പ്രത്യേകതയായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യമായാണ് ചീഫ് മിനി സ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഐഎം വിജയനും വിനായകനും വിശിഷ്‌ടാതിഥികള്‍

സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളാവും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, വി. അബ്ദുറഹ്‌മാന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി.മാരായ ഹൈബി ഈഡന്‍, അഡ്വ. ഹാരിസ് ബീരാന്‍, ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, എല്‍ദോസ് പി. കുന്നപ്പിള്ളി, റോജി എം. ജോണ്‍,

അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, അഡ്വ. മാത്യു കുഴല്‍നാടന്‍, ആന്‍റണി ജോണ്‍, കെ.എന്‍. ഉണ്ണികൃഷ്‌ണന്‍, കെ.ജെ. മാക്‌സി, കെ. ബാബു, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ. ജീവന്‍ ബാബു, അഡീഷണല്‍ ഡയറക്‌ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ജില്ലാ കളക്‌ടര്‍ എന്‍. എസ്.കെ. ഉമേഷ്, സ്‌പോര്‍ട്ട്‌സ് ഓര്‍ഗനൈസര്‍ ഡോ. സി.എസ്. പ്രദീപ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന കലാവിരുന്നും അത്‌ലറ്റിക് പരേഡും ഉണ്ടായിരിക്കും.

Read Also: ആദ്യ സീപ്ലെയിനെ എതിരേറ്റ് കൊച്ചി; കനേഡിയൻ പൈലറ്റുമാർക്ക് ഗംഭീര സ്വീകരണം ▶വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.