തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ഒറ്റദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ വമ്പന്‍ കുതിപ്പ്. ഇന്ന് മാത്രം വര്‍ധിച്ചത് 2160 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 68,480 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്‍റെ ഒരു ഗ്രാമിന് 850 രൂപയും 18 കാരറ്റിന്‍റെ വില 7050 രൂപയുമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് 74,000 രൂപയില്‍ കൂടുതല്‍ നല്‍കണം.
അന്താരാഷ്‌ട്ര സ്വര്‍ണ വിലയില്‍ ഇന്ന് 100 ഡോളറില്‍ അധികമാണ് വര്‍ധിച്ചത്. അന്താരാഷട്ര സ്വര്‍ണ വില 3126 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.3ലുമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പകരച്ചുങ്കമാണ് വില ഇത്രയും കുതിച്ചുയരാന്‍ കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വര്‍ണവിലയിലെ അപ്രതീക്ഷിത വിലക്കയറ്റം സ്വര്‍ണ വ്യാപാരികള്‍ക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. വില കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിങ് എടുത്ത വ്യാപാരികള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ധന് ഉണ്ടായിരുന്നു. പവന് 500 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. സ്വര്‍ണത്തിന് മാത്രമല്ല വെള്ളി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.
ഏപ്രില്‍ മാസത്തിലെ സ്വര്‍ണ നിരക്കുകളിങ്ങനെ:
ദിവസം | കുറഞ്ഞത്/കൂടിയത് | വില |
ഏപ്രില്‍ 01 | 680 ഉയര്‍ന്നു | 68,080 |
ഏപ്രില്‍ 02 | മാറ്റമില്ല | 68,080 |
ഏപ്രില്‍ 03 | 400 ഉയര്‍ന്നു | 68,480 |
ഏപ്രില്‍ 04 | 1280 കുറഞ്ഞു | 67,200 |
ഏപ്രില്‍ 05 | 720 കുറഞ്ഞു | 66,480 |
ഏപ്രില്‍ 06 | മാറ്റമില്ല | 66,480 |
ഏപ്രില്‍ 07 | 200 കുറഞ്ഞു | 66,280 |
ഏപ്രില്‍ 08 | 480 കുറഞ്ഞു | 65,800 |
ഏപ്രില്‍ 09 | 520 ഉയര്‍ന്നു | 66,320 |
ഏപ്രില്‍ 10 | 2160 ഉയര്‍ന്നു | 68,480 |
Also Read: സ്വർണ വായ്‌പകൾക്ക് ഇനി പാടുപെടും..!!! പുതിയ നിയന്ത്രണം വരുന്നു, ആർബിഐ ഗവർണർ പറയുന്നതിങ്ങനെ...