ETV Bharat / state

സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനു മരിച്ച നിലയില്‍; മരണം 'മാപ്പ് പറഞ്ഞതിൻ്റെ ദൃശ്യം' പുറത്തുവന്നതിനു പിന്നാലെ - PG MANU FOUND DEAD

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയായ സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനുവിനെ കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനു, അഡ്വ പിജി മനു, Former government lawyer PG Manu
സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനു (Etv Bharat)
author img

By ETV Bharat Kerala Team

Published : April 13, 2025 at 2:47 PM IST

1 Min Read

കൊല്ലം: സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്താണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. എറണാകുളം പിറവം സ്വദേശിയാണ്.

2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പിജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിൻ്റെ കടവന്ത്രയിലെ ഓഫിസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാനസികമായി തകർന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബർ ഒൻപതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിൻ്റെ അടിസ്ഥാനത്തിൽ ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പിജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. പിന്നാലെ മനുവിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞതിൻ്റെ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്‌തതിനെത്തുടർന്ന് മനു ഹൈക്കോടതി സീനിയർ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.

Read Also: റാങ്ക് ലിസ്‌റ്റ് കാലാവധി ഏഴ് ദിവസം കൂടി; ജോക്കർ വേഷം കെട്ടി നിശബ്‌ദ നാടകവുമായി വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.