തിരുവനന്തപുരം: ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് തിരുവനന്തപുരം കലക്ടര്‍ അനു കുമാരി തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം ചുരിദാർ ഷാൾ തലവഴി മൂടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചിത്രം തലസ്ഥാനവാസികള്‍ മറക്കാനിടയില്ല. കലക്‌ടറേറ്റിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്നെത്തിയ ബോംബ് സ്‌ക്വാഡ് പരിശോധിക്കുന്നതിനിടെ കലക്‌ടറേറ്റിൻ്റെ വിവിധ ഭാഗങ്ങളില്‍ കൂടുകൂട്ടിയ തേനീച്ച കൂടുകള്‍ ഇളകി കലക്‌ടറെ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും പൊലീസിനെയും പൊതിയുകയായിരുന്നു.
വനംവകുപ്പാണോ പ്രതി?
അന്ന് തേനീച്ചയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ട ഒരാൾ പോലുമില്ല. കലക്‌ടർക്കും കിട്ടി തേനീച്ചയുടെ കടി. പക്ഷേ സംഭവത്തോടെ കുറ്റം മുഴുവന്‍ വനം വകുപ്പിൻ്റെ തലയിലായി. പലവട്ടം വനം വകുപ്പിനെ തേനീച്ചക്കൂടിൻ്റെ വിവരം അറിയിച്ചെങ്കിലും അവര്‍ തേനീച്ചക്കൂട് നശിപ്പിക്കുന്നതിനു തയ്യാറാകുകയോ നശിപ്പിക്കുന്നതിനുള്ള അനുമതി നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു അന്നുയര്‍ന്ന പ്രധാന ആരോപണം. വാര്‍ത്ത മാധ്യമങ്ങളും ഈ ആരോപണം ഏറ്റെടുത്തതോടെ സംഭവത്തിൻ്റെ ഗൗരവമേറി. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പ് മൗനം പാലിക്കുകയാണുണ്ടായത്.

സംരക്ഷണ പട്ടികയിലില്ലാത്ത ജീവി
അതിനശേഷവും സംസ്ഥാനത്ത് കടന്നലുകളുടെയും തേനീച്ചകളുടെയും ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് ഗൗരവമായ ഈ വിഷയത്തില്‍ വനം വകുപ്പിൻ്റെ ഉത്തരവാദിത്തം അന്വേഷിക്കാന്‍ ഇടിവി ഭാരത് തീരുമാനിച്ചത്. ആദ്യം വനം വകുപ്പ് ഉദ്യോഗസ്ഥരോടു തന്നെ ഇക്കാര്യത്തില്‍ വിശദീകരണം തേടി. എന്നാല്‍ 1972ലെ കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെടേണ്ട വന്യ ജീവികളുടെ പട്ടികയിലൊരിടത്തും തേനീച്ചയെയോ കടന്നലിനെയോ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വനം വകുപ്പ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേറ്ററുമായ കെ എന്‍ ശ്യാംമോഹന്‍ലാല്‍ ഐഎഫ്എസ് ഇടിവി ഭാരതിനോടു പറഞ്ഞു.
വകുപ്പ്, നഷ്‌ടപരിഹാരത്തിന് മാത്രം
അതിനാല്‍ ഇതിനെ നശിപ്പിക്കുന്നതിനുള്ള ഉത്തരാവദിത്തം വനം വകുപ്പിനില്ല. മാത്രമല്ല, അവയെ നശിപ്പിക്കുന്നതിനോ അതിനനുവാദം നല്‍കുന്നതിനോ വനം വകുപ്പിന് അധികാരവുമില്ല. ഏറ്റവും പ്രധാനം, ഇത്തരത്തില്‍ ജീവനു ഭീഷണിയാകുന്ന കടന്നലുകളെയോ തേനീച്ചകളെയോ നശിപ്പിച്ചാല്‍ വനം വകുപ്പിന് നടപടിയെടുക്കാനാവില്ല. അതേസമയം തേനീച്ചകളെ നശിപ്പിക്കുന്നതിനെ വനം വകുപ്പ് പ്രോത്സാഹിപ്പിക്കാറില്ല. കാരണം അവ നമ്മുടെ ഭക്ഷ്യ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുള്ള ജീവികളാണ്.
എന്നാല്‍ കടന്നലിൻ്റെയോ തേനീച്ചയുടെ ആക്രമണത്തില്‍ ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിലേക്കായി മനുഷ്യനെ ആക്രമിക്കുന്ന വന്യജീവികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 1980ലെ കേരള വന്യ ജീവി ആക്രമണ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ചട്ടത്തിലാണ് തേനീച്ചകളെ വന്യജീവികളായി പെടുത്തിയിരിക്കുന്നത്.

ഇത് ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനു മാത്രമാണെന്നും ഇവയുടെ സംരക്ഷണത്തിനല്ല. ഇക്കാര്യം തെറ്റിദ്ധരിച്ചാണ് പലരും വനം വകുപ്പിനാണ് ഇവയുടെ മേല്‍ അധികാരം എന്നു തെറ്റിദ്ധരിക്കുന്നത്. 1972ലെ കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമമനുസരിച്ച് വന്യ ജീവികളുടെ സംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യമനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നാല് ഷെഡ്യൂളുകളായാണ് വന്യമൃഗങ്ങളെ തരം തിരിച്ചിരിക്കുന്നത്.
പട്ടിക (ഷെഡ്യൂള്‍) ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൃഗങ്ങള്‍
(അതീവ വംശനാശ ഭീഷമി നേരിടുന്നവയാണ് ഈ പട്ടികയില്‍)
ബീയര്‍ ക്യാറ്റ്, ബ്ലാക്ക് ഡക്ക്, പേര്‍ഷ്യന്‍ ലിങ്ക്‌സ്, ചീറ്റ, മേഘപ്പുലി, കടല്‍പ്പശു, മീന്‍പിടിയന്‍ പൂച്ച, സ്വര്‍ണ്ണപ്പൂച്ച, ഗോള്‍ഡന്‍ ലംഗൂര്‍ കുരങ്ങ്, അസം, മുയല്‍, ഹൂളോക്ക് കുരങ്ങ്, ഇന്ത്യന്‍ സിംഹം, ഇന്ത്യന്‍ കാട്ടു കഴുത, ഇന്ത്യന്‍ ചെന്നായ, കശ്മീരി മാന്‍, പുലിപ്പൂച്ച, സിംഹവാലന്‍ കുരങ്ങ്, വെരുക്, കാട്ടുകാപ്ര, മാര്‍ബിള്‍ഡ് കാറ്റ് തുടങ്ങി 41 സസ്തനികള്‍.
ഷെഡ്യൂള്‍ 2
മോണിട്ടര്‍ ലിസാര്‍ഡ്, മുള്ളന്‍പന്നി, കാട്ടുപോത്ത്, തൊപ്പിക്കുരങ്ങ്, ഞണ്ടു തീനി കുരങ്ങ്, ഡോള്‍ഫിന്‍, പറക്കും അണ്ണാന്‍, മലയണ്ണാന്‍, ഹിമാലയന്‍ തവിട്ട് കരടി, മലയന്‍ മുള്ളന്‍പന്നി, ഇന്ത്യന്‍ ആന, ഇല കുരങ്ങ്, തെക്കന്‍ പന്നിവാലന്‍ കുരങ്ങ്, പെരുമ്പാമ്പ്, ചീരു, വാട്ടര്‍ ലിസാര്‍ഡ്്, കാട്ടുനായ, ചമരിക്കാള തുടങ്ങി 41ഇനം വന്യ ജീവികള്‍

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷെഡ്യൂള്‍ 4
അറേബ്യന്‍ മണല്‍പ്പൂച്ച, ഡെസെര്‍ട്ട് ഫോക്‌സ്, മുയല്‍, മാര്‍മോട്ട അണ്ണാന്‍, മാര്‍ട്ടെന്‍, നീര്‍നായ, ചുവന്ന കുറുക്കന്‍, ടിബറ്റന്‍ മണല്‍ക്കുറുക്കന്‍, വീസെല്‍ ഇവയ്ക്കു പുറമേ 36 ഇനം പക്ഷികളും സംരക്ഷിത വന്യ ജീവികളില്‍ പെടുന്നു.
ഷെഡ്യൂള്‍ 5
അരളി ശലഭം, ഞണ്ട് തീനി കുറുക്കന്‍, പഴം തീനി വാവ്വല്‍, കുറുക്കന്‍, മൗസ് എലി, സാധാരണ എലി, വോള്‍ ഇനം എലി എന്നീ 7 ഇനം വന്യ ജീവികള്‍.
Also Read:- അവധിക്കാലമല്ലേ... യാത്ര പോയോ...? സഞ്ചാര പ്രേമികളെ കാത്തിരിക്കുന്നു കെടിഡിസി, ബജറ്റ് ഹോട്ടലുകളുമായി