എറണാകുളം: ലംബോർഗിനി കാറിന് 46 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കി കൊച്ചി സ്വദേശി. 46.24 ലക്ഷത്തിനാണ് ഫാൻസി നമ്പർ ലേലം ചെയ്‌തത്. KL 07 DG 0007 എന്ന നമ്പറാണ് കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്‌ണൻ 46.24 ലക്ഷത്തിന് സ്വന്തമാക്കിയത്. കാക്കനാട് ആർടിഒയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ അഞ്ച് പേരാണ് പങ്കെടുത്തത്. ഇരുപത്തിഅയ്യായിരം രൂപയടച്ച് അഞ്ച് പേർ ഈ നമ്പറിനായി എത്തിയതോടെയാണ് ലേലം നടത്തിയത്. അഞ്ച് പേരും വാശിയോടെ വിളിച്ചതോടെയാണ് ലേലത്തുക ഉയർന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലംബോർഗിനി ഉറുസ് കാറിന് വേണ്ടിയാണ് ഇൻഫോപാർക്കിലെ ഒരു കമ്പനിയുടെ സിഇഒ ആയ വേണുഗോപാലകൃഷ്‌ണൻ ഇത്രയും വലിയ തുകയ്‌ക്ക് ഇഷ്‌ട നമ്പർ സ്വന്തമാക്കിയത്. 44.84 ലക്ഷം വരെ ലേലത്തിൽ പങ്കെടുത്ത രണ്ടാമൻ ലേലം വിളിച്ചിരുന്നു.
ഓൺലൈനായാണ് ലേലം വിളി നടന്നത്. കെ എൽ 7 ഡിജി 0001 എന്ന ഫാൻസി നമ്പറിന് വേണ്ടിയും ലേലം വിളി നടന്നിരുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തിന് പിറവം സ്വദേശി തോംസൺ ബാബുവാണ് ഈ നമ്പർ സ്വന്തമാക്കിയത്. ഫാൻസി നമ്പറിനായുള്ള ലേലം വിളി സർക്കാർ ഖജനാവിലേക്ക് ഒറ്റയടിക്ക് 71.24 ലക്ഷം രൂപയാണ് ലഭ്യമാക്കിയത്. എറണാകുളം ആർടിഒയുടെ ചരിത്രത്തിൽ തന്നെ നടന്ന ഏറ്റവും വലിയ ലേലം വിളിയാണ് കഴിഞ്ഞ ദിവസം നടന്നത്.
Also Read: കനത്ത മഴ തുടരും; ഈ ജില്ലക്കാര്‍ സൂക്ഷിക്കുക, ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്