ഇടുക്കി: തുള്ളിച്ചാടി നടക്കുന്ന പുതിയ വരയാടിൻ കുഞ്ഞുങ്ങളെ കാണണോ??? മധ്യവേനൽ അവധിയിൽ നനുത്ത കുളിർകാറ്റേറ്റ് വരയാടിനൊപ്പം സെൽഫി എടുക്കണോ??? എങ്കിൽ ഇനി വൈകേണ്ട... വണ്ടി നേരെ മൂന്നാർ ഇരവികുളം ദേശിയ ഉദ്യാനത്തിലേക്ക് വിട്ടോളൂ...
വരയാടുകളുടെ പ്രജനനത്തെ തുടർന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്ന് മുതൽ സഞ്ചാരികൾക്കായി വീണ്ടും തുറന്നിരിക്കുകയാണ്. തെക്കിന്‍റെ കശ്‌മീരായ മുന്നാറിലെ തണുപ്പും തുള്ളിച്ചാടി നടക്കുന്ന വരയാടുകളും സഞ്ചാരികൾക്ക് മനം കുളിർക്കെ ആസ്വാദിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വരയാടുകളുടെ സുഗമമായ പ്രജനനത്തിനായി ജനുവരി 31 മുതലായിരുന്നു രണ്ട് മാസകാലത്തേക്ക് ദേശീയോദ്യാനം അടച്ചത്. മധ്യവേനൽ അവധി ആസ്വദിക്കാൻ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് തുള്ളിച്ചാടി നടക്കുന്ന പുതിയ എൺപതോളം വരയാടിൻ കുട്ടികളാണ്.
ദേശീയോദ്യാനം തുറന്നതോടെ മുന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കിയാണ് സഞ്ചാരികളാക്കായി ഉദ്യാനം തുറന്നത്.
ഈ സീസണില്‍ ഇതുവരെ എണ്‍പതിലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ 20ന് ശേഷം ഇത്തവണത്തെ വരയാട് സെന്‍സസ് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാൽ മാത്രമേ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഉദ്യാനം തുറന്നതോട് കൂടി സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Also Read: കോടമഞ്ഞിൽ പുതഞ്ഞ തേയില ചെരിവുകൾ... ഈ കടുത്ത വേനലിൽ ഇങ്ങനെയൊരു കാഴ്‌ച ആയാലോ??? - SNOWFALL IN MUNNAR