എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ചേലക്കര എംപിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് ഹാജരായതെന്ന് കെ രാധാകൃഷ്ണൻ എംപി മാധ്യമങ്ങളോട് പറഞ്ഞു.
എന്താണ് അവർക്ക് ചോദിക്കാനുള്ളത് അറിയില്ല. അറിയാവുന്ന കാര്യങ്ങൾ പറയും. ആവശ്യമായ രേഖകൾ എല്ലാം നേരത്തെ കൈമാറിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കെ. രാധാകൃഷ്ണൻ എം.പി ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്. ഇതനുസരിച്ചാണ് കെ.രാധാകൃഷ്ണ എം.പി കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം അദ്ദേഹം കൈമാറിയിരുന്നു. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന കാലയളവിൽ
സിപിഎം തൃശൂർ ജില്ല സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണനിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടുകയാണ് ഇഡിയുടെ ലക്ഷ്യം. കരുവന്നൂരിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം സിപിഎമ്മിൻ്റെ ഏക ലോകസഭാംഗമായ കെ.രാധാകൃഷ്ണനെയും ചോദ്യം ചെയ്യുന്നത്. നേരത്തെ മുൻ മന്ത്രി എസി മൊയ്തീൻ ഉൾപ്പടെയുളള സിപിഎം നേതാക്കളെയും ചോദ്യം ചെയ്തിരുന്നു.
Also read:- സിറാജുദീനെ സഹായിച്ചവരും കുടുങ്ങും; നരഹത്യാക്കുറ്റം ചുമത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്