ETV Bharat / state

ലോകോത്തര സിനിമയുടെ മാന്ത്രികത ഇനി കണ്ണൂരിൻ്റെ മണ്ണിലും; ശബ്‌ദവും വെളിച്ചവും ഒത്തുചേരുന്ന 'ഡോൾബി' മാജിക് ഉളിക്കലിലും - DOLBY CINEMA EXPERIENCE

ഇരിപ്പിടം എവിടെയായാലും ഒരേ തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് ലഭിക്കും. 500 സീറ്റുകളിലും ഒരേ പോലെ ശബ്‌ദ - ദൃശ്യ മികവ് അനുഭവിക്കാൻ കഴിയുന്ന തിയേറ്റർ ഈ വർഷം തുറക്കുന്നു

GCINIMAS Dolby Cinema Theater Malayalam Cinema മലയാളം സിനിമ
ഉളിക്കലിലെ ജി സിനിമാസ് (ETV Bharat)
author img

By ETV Bharat Kerala Team

Published : April 15, 2025 at 1:22 PM IST

2 Min Read

കണ്ണൂർ: ഏത് സീറ്റിൽ ഇരുന്നാലും ഒരേ ശബ്ദ ദൃശ്യാനുഭവത്തോടെ സിനിമ ആസ്വദിക്കാൻ കഴിയുന്ന ഡോൾബി സിനിമ തിയേറ്റർ രാജ്യത്തെ വൻ നഗരങ്ങൾക്കൊപ്പം കണ്ണൂരിലെ ഗ്രാമത്തിലും എത്തും. കണ്ണൂർ ജില്ലയിലെ ഉളിക്കലിലാണ് തിയേറ്റർ വരുന്നത്. വിദേശത്ത് മാത്രം ഉണ്ടായിരുന്ന ഡോൾബി സിനിമ ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ആറിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇതിലാണ് ഉളിക്കലിലെ ജി സിനിമാസും.

വൻകിട നഗരങ്ങളിലെ സിനിമ അനുഭവം കൊച്ചു ഗ്രാമത്തിലും

ഗ്രാമങ്ങളിൽ ഇത്തരത്തിൽ ഒരു തിയേറ്റർ സ്ഥാപിക്കുക എന്നത് മോഹമായിരുന്നെന്നും വൻ നഗരങ്ങൾക്കൊപ്പം നമ്മുടെ നാടിനെയും എത്തിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും ഈ വർഷം തന്നെ തുറന്നു കൊടുക്കാൻ കഴിയുമെന്നും ഉടമ രോഹിത് ജെ ജോർജ് പറഞ്ഞു.
കേരളത്തിൽ ജി സിനിമാസിനെ കൂടാതെ കൊച്ചിയിലെ ഇവിഎം സിനിമാസിലും ഡോൾബി സിനിമ അനുഭവം എത്തും.

പൂനൈ, ഹൈദരാബാദ്, തിരിച്ചുറപ്പള്ളി, ബംഗ്ലരൂ എന്നിവയാണ് തിയേറ്ററുകൾ വരുന്ന മറ്റു നഗരങ്ങൾ. പ്രേക്ഷകരുടെ സിനിമാസ്വാദനത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന ഡോൾബി സിനി തിയേറ്റർ ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കൊപ്പം ഉളിക്കലിലും സ്ഥാപിക്കുന്നതിൻ്റെ കൗതുകത്തിലാണ് സിനിമ പ്രേമികൾ. ഉളിക്കലിൽ നിലവിലുള്ള ജി സിനിമസിനോട് ചേർന്നാണ് ഡോൾബി സിനിമയ്ക്കായി കെട്ടിടം ഒരുക്കുന്നത്. 500 സീറ്റുകൾ ഉള്ള തിയേറ്റർ ആണ് ഇവിടെ നിർമ്മിക്കുന്നത്. സ്ക്രീനിന് 50 അടി വീതിയും 50 അടി ഉയരവും ഉണ്ട്. ആദ്യത്തെ നിലയിൽ നിന്ന് സ്ക്രീനിലേക്ക് 10 മീറ്റർ ഗ്യാപ്പും ഉണ്ടാകും.

എന്താണ് ഡോൾബി സിനിമ
ഡോൾബി അറ്റ്മോസും ഡോൾബി വിഷനും ഒത്തുചേർന്ന് പ്രേക്ഷകർക്ക് വ്യക്തമായ ദൃശ്യ -ശബ്ദ-മികവോടെ പ്രീമിയം സിനിമ അനുഭവം സാധ്യമാക്കുന്ന തിയറ്ററുകളാണ് ഡോൾബി സിനിമ. ഇതിനായി അമേരിക്ക ആസ്ഥാനമായ ഡോൾബി ലബോറട്ടറി കമ്പനിയുടെ അറ്റമോസ്,വിഷൻ എന്നീ രണ്ട് സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹൈ ഡയനാമിക് റേഞ്ച് (എച്ച് ഡി ആർ) വീഡിയോകൾക്കായുള്ള സാങ്കേതിക വിദ്യയാണ് വിഷൻ. 8-k വരെ റെസലൂഷൻ ആണ് ഡോൾബി വിഷനിൽ സാധ്യമാവുക. പ്രേക്ഷകരുടെ തലയ്ക്കു മുകളിലും സൗണ്ട് ചാനലുകൾ കൂട്ടി ചേർത്ത് ത്രീഡി സൗണ്ട് ശബ്ദാനുഭവം സാധ്യമാക്കാൻ അറ്റ്മോസിനും സാധിക്കും. പ്രത്യേകമായി രൂപകൽപ്പന ചെയ്ത തിയേറ്ററുകൾ ആണ് ഇതിൻ്റെ പ്രധാന പ്രത്യേകത. തിയേറ്ററുകളിലെ ഏതു ഭാഗത്തിരുന്നാലും ഒരേ ദൃശ്യ ശബ്ദാനുഭവം പ്രേക്ഷകർക്ക് കിട്ടും. 'റ' ആകൃതിയിൽ ആണ് ഇത്തരം തിയേറ്ററുകളിൽ സീറ്റുകൾ ഒരുക്കുന്നത്.

Also Read:- കഴുകൻ്റെ മിഴിവോടെ ലോകം കാണുന്ന കലാകാരൻ: ഐഫോണിൽ തുടങ്ങി ഡ്രോൺ കാമറയിൽ അത്ഭുതങ്ങൾ തീർക്കുന്ന, 'ആപ്പിൾ' അംഗീകരിച്ച മലയാളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.