ETV Bharat / state

ശബരീശന്‍റെ വിഷുക്കൈനീട്ടം നാളെ മുതൽ; ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകള്‍ വിതരണം ചെയ്യും - GOLD LOCKET DISTRIBUTION SABARIMALA

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

SABARIMALA  LORD AYYAPPAN  VISHUKKAINEETTAM  VISHU 2025
Sabarimala Gold Locket Distribution (ETV Bharat)
author img

By ETV Bharat Kerala Team

Published : April 13, 2025 at 7:42 PM IST

1 Min Read

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. വിതരണോത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ ദേവസ്വം - സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, അംഗം അഡ്വ. എ അജികുമാർ എന്നിവർ സംബന്ധിക്കും.

ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്‌ത ഭക്തരിൽ നിന്നും തെരഞ്ഞെടുത്തയാൾക്കാണ് ആദ്യ ലോക്കറ്റ് കൈമാറുന്നത്. രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്‌ത തൂക്കത്തിലുള്ള ലോക്കറ്റുകൾ ലഭ്യമാണ്. രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300/- രൂപയും നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600/- രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ ലോക്കറ്റ് 77,200/- രൂപയുമാണ് നിരക്ക്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ബുക്ക് ചെയ്‌ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസില്‍ നിന്ന് ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

Also Read:'കണികാണും നേരം കമല നേത്രൻ്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തീ...'; കണ്ണനെ കണി കാണാന്‍ അവസാനവട്ട ഓട്ടപ്പാച്ചിലിൽ മലയാളികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.