കണ്ണൂർ: അമൃത് ഭാരത് പദ്ധതിയിൽ മെല്ലെപ്പോക്ക് നയം തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ. പദ്ധതി പ്രഖ്യാപിച്ച മറ്റ് സ്റ്റേഷനുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുമ്പോഴാണ് കണ്ണൂരിലെ ഈ ദയനീയ സ്ഥിതി. സംസ്ഥാനത്തെ 26 സ്റ്റേഷനുകളിലും അമൃത് ഭാരത് സ്റ്റേഷൻ സ്കീം എ ബി എസ് എസ് പദ്ധതി ഏകദേശം അവസാനിക്കാറായി. പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിൽ പ്രവർത്തി 80 ശതമാനത്തിന് മുകളിലെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ കണ്ണൂരിലെ 31.23 കോടി പദ്ധതിയുടെ ഉദ്ഘാടനം പോലും നടന്നിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പദ്ധതി വൈകുന്നത് സംബന്ധിച്ച വിശദീകരണം കണ്ണൂരിലെ റെയിൽവേ അധികൃതരോട് അന്വേഷിച്ചെങ്കിലും തങ്ങൾക്കൊന്നും പറയാനില്ലെന്നും പാലക്കാട് ഡിവിഷന് കീഴിലായതിനാൽ അവിടെയുള്ളവരാണ് ഇതുസംബന്ധിച്ച പ്രതികരണം തരേണ്ടതെന്നുമാണ് മറുപടി. അതേസമയം കണ്ണൂരിൽ സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നൽകിയ ഭൂമിയിൽ വാണിജ്യസമുചയം നിർമ്മിക്കാൻ ഉള്ള സ്വകാര്യ കമ്പനിയുടെ ശ്രമം വേഗത്തിലാക്കി. കെട്ടിട നിർമ്മാണ പെർമിറ്റ് നേടാനുള്ള സ്വകാര്യ കമ്പനിയുടെ ശ്രമം ദ്രുതഗതിയിൽ നടക്കുകയാണ്. സ്റ്റേഷൻ പരിസരത്തെ കണ്ണായ ഭൂമിയിൽ വാണിജ്യ കെട്ടിടങ്ങൾ വേഗത്തിൽ പണിയാനുള്ള നീക്കത്തിലാണ് ടെക്സ് വർക്ക് കമ്പനി. കണ്ണൂർ എൽ എസ് ജി ഡി വിഭാഗത്തിന് അപേക്ഷ നൽകി കഴിഞ്ഞു. കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചെങ്കിലും റെയിൽവേ അധികൃതരുടെ ഒപ്പില്ലാത്തതിനാൽ സ്വീകരിച്ചിരുന്നില്ല. ഇതടക്കമുള്ള പുതിയ അപേക്ഷയാണ് പുതുതായി നൽകിയത്. വിവിധ ഓഫീസുകളിൽ നിന്നുള്ള എതിർപ്പില്ല രേഖകൾ പരിശോധിച്ചാണ് കോർപ്പറേഷനിൽ നിന്ന് കെട്ടിട പെർമിറ്റ് അനുവദിക്കുന്നത്.കണ്ണൂരിലെ 7.19 ഏക്കർ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയത്.
യാത്രക്കാരുടെ എണ്ണം മുന്നോട്ട് വികസനത്തിൽ പിന്നോട്ട്
കണ്ണൂരിൽ അമൃത് പദ്ധതിയുടെ മെല്ലെ പോക്കിന് ന്യായീകരണമില്ലെന്ന് ജീവനക്കാരുടെ സംഘടനയായ ഡി.ആർ.യു.സി.സി മെമ്പർ റഷീദ് കവ്വായി പറയുന്നു. പദ്ധതിയുടെ ബ്രഹദ് രൂപരേഖയിൽ പുതിയ മേൽ നടപ്പാതയടക്കം ഉണ്ട്. കണ്ണൂരിലെ യാത്ര പ്രശ്നത്തിനു ഏറ്റവും പ്രധാനം വണ്ടി വരാനുള്ള പ്ലാറ്റ്‌ഫോമിൻ്റെ കുറവാണ്. ട്രെയിൻ വന്നു പോകാൻ കഴിയുന്ന മൂന്ന് പ്ലാറ്റ്‌ഫോമുകളാണ് കണ്ണൂർ ഇപ്പോഴുള്ളത്. നാലാം പ്ലാറ്റ്‌ഫോമാണ് ഇതിനുള്ള പ്രധാന പരിഹാരമാണ് എന്നും റഷീദ് ചൂണ്ടകാട്ടുന്നു. വർഷാവർഷം വരുമാനത്തിലും യാത്രക്കാരിലും കണ്ണൂർ സ്റ്റേഷൻ കുതിക്കുകയാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു വർഷം 72.1 ലക്ഷം യാത്രക്കാരാണ് ഉള്ളത് വരുമാനമാകട്ടെ 121.6 2 കോടി രൂപയും എന്നാൽ കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ണൂർ ഒഴികെ ലോകനിലവാരത്തിലെ ഉയരുകയാണ്.
Also Read:- ഇന്ത്യയിലെ എൽപിജി വില ലോകത്തിലെ ഏറ്റവും താഴ്ന്ന വിലയോ? അറിയാം വിശദമായി.