കാസർകോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കരുൺ താപ്പ (70) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട്ടെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു.
മേൽപറമ്പ് പള്ളിപ്രം സ്വദേശിയായിരുന്നു അദ്ദേഹം. ദീർഘകാലമായി കാസർകോട് വിദ്യാനഗർ ചാല റോഡിലെ താപ്പാസ് ഹൗസിൽ താമസിച്ചു വരികയായിരുന്നു. കാസർകോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, യുഡിഎഫ് കാസർകോട് മണ്ഡലം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീർഘകാലം പ്രവാസിയായിരുന്നു. പരേതനായ കുട്ടിയൻ- ചിരുത ദമ്പതികളുടെ മകനാണ്. സരോജിനിയാണ് ഭാര്യ. ശീതൾ ( നെതർലാൻ്റ്), ഷമി (ഓസ്ട്രേലിയ), ഡോ. ശ്വേത കോഴിക്കോട് എന്നിവർ മക്കളാണ്.