തീയതി: 18-09-2024 ബുധന്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കന്നി
തിഥി: പൂര്‍ണിമ പൂര്‍ണിമ
നക്ഷത്രം: പൂരുരുട്ടാതി
അമൃതകാലം: 01:49 PM മുതല്‍ 03:20 PM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 11:49 AM മുതല്‍ 12:37 PM വരെ
രാഹുകാലം: 12:18 PM മുതല്‍ 01:49 PM വരെ
സൂര്യോദയം: 06:13 AM
സൂര്യസ്‌തമയം: 06:22 PM
ചിങ്ങം: നിങ്ങൾക്ക് ഇന്ന് നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ഉണ്ടാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരലിനുള്ള സമയം വന്നുചേരും. കച്ചവടത്തില്‍ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താനും സാധ്യതയുണ്ട്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസമായിരിക്കും. അത് ശരിയായി ഉപയോഗിക്കുക. ബിസിനസ് പങ്കാളികളില്‍ നിന്ന് നേട്ടമുണ്ടാകും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷിക്കാനും സാധ്യത കാണുന്നു. മനസിന്‍റെ പിരിമുറുക്കം കുറയും. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകാതിരിക്കാന്‍ ശ്രമിക്കുക. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക.
തുലാം: കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. സാഹിത്യരചനയില്‍ താത്‌പര്യമുണ്ടെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.
വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികത നിയന്ത്രിക്കണം. അല്ലാത്തപക്ഷം ഉത്‌കണ്‌ഠയും മാനസികപിരിമുറുക്കവും അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്. പകരം ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. ചെലവുകള്‍ കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെലവ് നിയന്ത്രിക്കുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. യാത്ര മാറ്റിവയ്‌ക്കുന്നതാണ് നല്ലത്.
ധനു: ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങള്‍ ഉണ്ടാകും. ആദ്യ പകുതിയില്‍ മനസും ശരീരവും ആത്മാവും തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമാകും. സുഹൃത്തുക്കളുമായുളള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്ക് ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം. പ്രത്യേകിച്ചും സ്വത്തുസംബന്ധിച്ച പ്രശ്‌നങ്ങളില്‍. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.
മകരം: ഇന്ന് മൗനം പാലിക്കുന്നതാണ് നല്ലത്. മനസമാധാനം നേടുന്നതിനുവേണ്ടിയുളള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പണം ചെലവഴിക്കും. വരും ദിവസങ്ങളിൽ നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.
കുംഭം: യാഥാർഥ്യത്തെക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ് നിങ്ങള്‍. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. ഉള്ളതിൽ സന്തോഷം കണ്ടെത്തുക. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ചെയ്യാന്‍ സാധിക്കും.
മീനം: ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ച ശേഷവും അതിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കും. തൊഴിൽ മേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ല മാനസികാവസ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
മേടം: ഇന്ന് എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.
ഇടവം: കച്ചവട കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസമായിരിക്കും ഇന്ന്. ജോലി സ്ഥലത്തും അഭിനന്ദനം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയരും. കൂടാതെ, സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.
മിഥുനം: നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ ഉളള സമവാക്യങ്ങൾ നശിപ്പിക്കരുത്. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ അന്തരീക്ഷം സൃഷ്‌ടിക്കുക. സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാതിരിക്കുക.
കര്‍ക്കടകം: ഇന്ന് ജാഗ്രത പാലിക്കണം. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അത്തരം പ്രവര്‍ത്തികള്‍ നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും. ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കാനുളള സാധ്യതയും കാണുന്നു.