ETV Bharat / state

സിപിഎം-ആര്‍എസ്‌എസ് ബാന്ധവം; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് പിണറായി വിജയന്‍ - Dismissing allegations with disdain

ഗോള്‍വാര്‍ക്കറെ വണങ്ങി നിന്നത് ആരായിരുന്നെന്നും പിണറായി വിജയന്‍. ആര്‍എസ്എസ് നേതാവ് രണ്ടാം കര്‍സേവകനെന്നാണ് രാജീവ് ഗാന്ധിയെ വിളിച്ചിരുന്നതെന്നും വിജയന്‍.

author img

By ETV Bharat Kerala Team

Published : Sep 10, 2024, 9:36 PM IST

ALLEGATION ABOUT CPM RSS RELATION  RSS TAKE LIVES OF MANY CPM WORKERS  PINARAYI VIJAYAN  M R Ajith Kumar
പിണറായി വിജയന്‍ (ETV Bharat)

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്‌ടമായ നിരവധി രക്തസാക്ഷികളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയില്‍ മാധ്യമങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തലശേരി കലാപവും ബാബ്റി മസ്‌ജിദും ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി ആര്‍എസ്എസ് ശാഖയ്ക്ക് കെപിസിസി പ്രസിഡന്‍റ് സംരക്ഷണം നല്‍കിയെന്നും പറഞ്ഞു. ആര്‍എസ്എസിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ച സിപിഎമ്മിന് കെട്ട ചരിത്രമില്ല. നിലപാടില്‍ ഇനിയും വെള്ളം ചേര്‍ക്കില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിപിഎം - ആര്‍എസ്എസ് ബന്ധമാരോപിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ വലിയ പ്രചരണം നടത്തുന്നത്. സിപിഎമ്മിന് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട അവസ്ഥയില്ല. ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്‌ടമായ നിരവധി രക്തസാക്ഷികളുടെ പാര്‍ട്ടിയായ സിപിഎമ്മിനെ നോക്കിയാണ് ഈ ആരോപണം. തലശേരി കലാപ കാലത്ത് പലര്‍ക്കും പലതും നഷ്‌ടപ്പെട്ടു. ജീവനുകള്‍ നഷ്‌ടമായത് ഈ പാര്‍ട്ടിക്ക് മാത്രമാണ്. കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നല്‍കിയ പാര്‍ട്ടിയാണ് സിപിഎം.

ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ ആരായിരുന്നു വണങ്ങി നിന്നതെന്നും ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാവ് രണ്ടാം കര്‍സേവകനെന്നാണ് രാജീവ് ഗാന്ധിയെ വിളിച്ചിരുന്നതെന്നും ബാബറി മസ്‌ജിദ് തകര്‍ത്തപ്പോള്‍ അധികാരത്തില്‍ ഏതു സര്‍ക്കാരായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

Also Read: എഡിജിപി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതന്‍, സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ഹിന്ദുക്കളെ കബളിപ്പിച്ചു': വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.