കോട്ടയം: കോട്ടയത്ത് സിപിഐയുടെ സമ്മേളന പോസ്റ്ററിൽ ദേശീയ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം. ഈ മാസം 13 മുതൽ 15 വരെ നടക്കുന്ന സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിൻ്റെ പോസ്റ്ററിൽ ആണ് ചിത്രം ഉൾപ്പെടുത്തിയത്. വിവാദമായതോടെ പോസ്റ്റർ പിൻവലിക്കാൻ ജില്ല സെക്രട്ടറി വി ബി ബിനു നിർദേശം നൽകി.
പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഇരിക്കവെയാണ് വിവാദങ്ങൾ ഉണ്ടായത്. പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയ പതാക കൂട്ടിച്ചേർക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ ചടങ്ങിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് ഈ പോസ്റ്റർ ഇറങ്ങിയത്.
പാർട്ടി ജില്ല നേതൃത്വം തന്നെ അവസരോചിതമായി ഇടപെടുകയായിരുന്നു. കൂടാതെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടില്ലെന്നും സിപിഐ വ്യക്തമാക്കി. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ പറഞ്ഞത് വിവാദമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനുപിന്നാലെ ഗവർണർ സ്വന്തം നിലയ്ക്ക് പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഗവർണർക്കെതിരെ സിപിഐ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.
Also Read: വീണാവിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍