ETV Bharat / state

ഭാരതാംബ ചിത്രവിവാദം: ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ പ്രതിഷേധം, വാഹനം തടഞ്ഞു - BHARATHAMBA PHOTO CONTROVERSY

വിവിധ പരിപാടികൾക്കായി ഇന്നലെയാണ് ഗവർണർ മൂന്നാറിൽ എത്തിയത്. ഗവർണറുടെ വാഹനത്തിന് നേരെ പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു

CPI AITUC  GOVERNOR RAJENDRA ARLEKAR  PHOTO CONTROVERSY  KERALA POLITICS
ഗവർണറുടെ വാഹനം തടയാന്‍ ശ്രമിക്കുന്ന സിപിഐ - എഐടിയുസി പ്രവർത്തകർ (ETV Bharat)
author img

By ETV Bharat Kerala Team

Published : June 13, 2025 at 6:00 PM IST

1 Min Read

ഇടുക്കി: മൂന്നാറിലെത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ സിപിഐ - എഐടിയുസി പ്രതിഷേധം. മൂന്നാറിലെ താമസ സ്ഥലത്ത് നിന്നും ചിന്നക്കനാലിലേക്ക് പോകും വഴിയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം നടന്നത്. ഗവർണറുടെ വാഹനത്തിന് നേരെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടികളും പാർട്ടിക്കൊടികളുമായി പാഞ്ഞടുക്കുകയായിരുന്നു.

പൊലീസ് പ്രവർത്തകരെ തടഞ്ഞതോടെയാണ് ഗവർണറുടെ വാഹന വ്യൂഹം കടന്ന് പോയത്. പരിസ്ഥിതി ദിനാഘോഷ വേളയിൽ രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബയുടെ ചിത്രംവച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സിപിഐ - എഐടിയുസി പ്രാദേശിക ഘടകങ്ങൾ പ്രതിഷേധം നടത്തിയത്. വിവിധ പരിപാടികൾക്കായി ഇന്നലെയാണ് ഗവർണർ മൂന്നാറിൽ എത്തിയത്.

അതേസമയം കൃഷി വകുപ്പ് മുൻകൈയെടുത്ത് രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ ചടങ്ങിന്‍റെ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ചിത്രത്തിന് മുന്നിൽ പുഷ്‌പാര്‍ച്ചന നടത്താൻ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് കൃഷി മന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെ കഴിഞ്ഞ ദിവസം കോട്ടയത്ത് സിപിഐയുടെ സമ്മേളന പോസ്റ്ററിൽ ദേശീയ പതാക ഏന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് വിവാദമായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ പോസ്‌റ്റർ പിൻവലിക്കുകയും ചെയ്‌തിരുന്നു. പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയ പതാക കൂട്ടിച്ചേർക്കുന്നത് ശരിയല്ലെന്ന് ജില്ല സെക്രട്ടറി വിബി ബിനു നിർദേശം നൽകുകയും ചെയ്‌തു.

Also Read: ഭാരതാംബയുടെ ചിത്രം പതിച്ച സിപിഐ സമ്മേളന പോസ്‌റ്റർ ഔദ്യോഗികമല്ല, വിവാദം അനാവശ്യമെന്ന് അഡ്വ. വി ബി ബിനു; ബിജെപിയിലേക്ക് ക്ഷണിച്ച് എന്‍ ഹരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.