കൊല്ലം: പുതിയകാവ് ക്ഷേത്ര പൂരത്തിലെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിൽ പ്രതിഷേധം കനക്കുന്നു. പൂരത്തിൻ്റെ ഭാഗമായി പുതിയകാവ് ക്ഷേത്രത്തിൻ്റെ കുടമാറ്റത്തിലാണ് ആർഎസ്എസ് നേതാവിൻ്റെ ചിത്രം ഉയർത്തിയത്. ശ്രീനാരായണഗുരു, അയ്യങ്കാളി, സ്വാമി വിവേകാനന്ദൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ ചിത്രങ്ങൾ ഉയർത്തിയതിനൊപ്പമാണ് ഈ ചിത്രവും ഉയർത്തിയത്.
ക്ഷേത്രങ്ങളിൽ രാഷ്‌ട്രീയം കലർത്തുന്നുവെന്ന ആരോപണമാണ് ഇതോടൊപ്പം ഉയർന്നത്. ക്ഷേത്ര ഉത്സവങ്ങൾക്കൊപ്പം രാഷ്‌ട്രീയം കലർത്തരുതെന്ന ശക്തമായ നിർദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ചിത്രം ഉയർത്തിയതിനു പിന്നാലെ സിപിഎമ്മും കോൺഗ്രസും ഇത് രാഷ്‌ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോട്ടുക്കൽ ക്ഷേത്രത്തിൽ ഹെഡ്ഗേവാറിനെ പ്രകീർത്തിച്ചുകൊണ്ട് ഗണഗീതം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടുകയും ചെയ്‌തിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ആശ്രാമം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ് ഇതും. ആശ്രാമം മൈതാനിയിലാണ് പൂരം നടന്നത്.