കണ്ണൂർ: കോഴൂർ കനാൽ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെ ആക്രമണം. പുലർച്ചയോടെയാണ് അക്രമം ഉണ്ടായത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എംപി ഇന്ന് ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ആണ് ഓഫീസിന് നേരെ അക്രമം നടന്നത്.
ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഇന്ന് പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പിണറായി പഞ്ചായത്തിലെ കോഴുർ കനാൽ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്. അക്രമികൾ പ്രിയദർശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണൻ സ്‌മാരക റീഡിംഗ് റൂമും തീ വെച്ച് നശിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനൽ ചില്ലുകളും അടിച്ച് തകർത്തിട്ടുണ്ട്. പെട്രോൾ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച് കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന.ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വാതിൽ ഉൾപ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി. സംഭവമറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തി. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നിൽ ആരെന്ന് വ്യക്തം അല്ല
Also Read: ഇന്ത്യ-ചൈന ബന്ധം: മുഴുവൻ വിശദാംശങ്ങളും പാര്‍ലമെന്‍റില്‍ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്