തിരുവനന്തപുരം: അങ്ങനെ വീണ്ടുമൊരവധിക്കാലം കൂടി എത്തിക്കഴിഞ്ഞല്ലോ... അവധിക്കാലം സഞ്ചാരത്തിന്‍റേത് കൂടിയാണ്. മനസിനും ശരീരത്തിനും പുത്തനൂര്‍ജ്ജം പകരുന്നതാണ് ഓരോ യാത്രയും എന്നതില്‍ സംശയമില്ല. അവധിക്കാലത്ത് യാത്ര പ്ലാന്‍ ചെയ്യാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ മനോഹരങ്ങളായ ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവിടങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരള ടൂറിസം ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ (കെടിഡിസി) അതി മനോഹരങ്ങളായ പ്രീമിയം ഹോട്ടലുകളുണ്ട്. സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പ്രത്യേകത കൊണ്ടും സൗകര്യങ്ങളുടെ സമ്പന്നത കൊണ്ടും ആതിഥ്യ മര്യാദയുടെ ഔന്നത്യം കൊണ്ടും ഇവിടങ്ങളിലെ താമസം നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു സ്വകാര്യ ഹോട്ടലുകളില്‍ നിന്നും ഈ ഒരനുഭവം ഉണ്ടാകാനിടയില്ല. അതുകൊണ്ട് ഈ സ്വര്‍ഗീയ അനുഭവം ഒരിക്കലെങ്കിലും ജീവിതത്തില്‍ അനുഭവിച്ചറിയണമെന്ന് സഞ്ചാരരംഗത്തെ വിദഗ്‌ധരും ശുപാര്‍ശ ചെയ്യുന്നു. മികച്ച അനുഭവം പ്രദാനം ചെയ്യുന്ന കെടിഡിസി പ്രീമിയം ഹോട്ടലുകളിലൂടെ ഒരു യാത്ര പോയാലോ?
വാട്ടര്‍ സ്കേപ്‌സ്- കുമരകം

കോട്ടയത്ത് നിന്നു 15 കിലോമീറ്റര്‍ പടിഞ്ഞാറുമാറി വേമ്പനാട് കായലിനോട് മുട്ടിയുരുമ്മി, കണ്ടല്‍ക്കാടുകള്‍ക്ക് നടുവില്‍ നിന്നാണ് ഈ മനോഹരമായ ഹോട്ടല്‍ സഞ്ചാരികളെ മാടിവിളിക്കുന്നത്. ഇവിടെ നിന്നുള്ള കായല്‍ക്കാഴ്‌ചകള്‍ പകര്‍ന്നു നല്‍കുന്നത് വ്യത്യസ്‌തമായ അനുഭൂതിയാണ്.

കായലിലൂടെ സദായമസവും കടന്നു പോകുന്ന ബോട്ടുകളും കൊതുമ്പു വള്ളങ്ങളും ഹോട്ടല്‍ മുറിയിലിരുന്ന് ആസ്വദിക്കാം. ആയുര്‍വേദ മസാജ്, യോഗ, ധ്യാനം, ബോട്ടിങ്, ഫിഷിങ്, നീന്തല്‍, റെസ്റ്റോറന്‍റ്, ബീര്‍ പാര്‍ലര്‍, കറന്‍സി എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയിട്ടുണ്ട്.

കായലിനഭിമുഖമായ 40 കോട്ടേജുകളാണ് സഞ്ചാരികള്‍ക്കായി കെടിഡിസി ഇവിടെ ഒരുക്കിയിരിക്കുന്നത്. www.ktdc.com എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുണ്ട്. ഫോണ്‍: 0481 2525861, 2525864, 2525045
ബോള്‍ഗാട്ടി പാലസ്- കൊച്ചി

ഡച്ച് വാസ്‌തുവിദ്യാ ശൈലിയുടെ മാദകത്വം തുളുമ്പുന്ന നിര്‍മ്മിതിയായാണ് ബോള്‍ഗാട്ടി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍. 1744 ല്‍ ഡച്ച് വ്യാപാരികളാണ് ഇത് നിര്‍മ്മിച്ചത്. പിന്നീട് ബ്രിട്ടീഷ് റസിഡന്‍സിയിരുന്നു. 9 ഹോള്‍ ഗോള്‍ഫ് കോഴ്‌സും മറീനയും ഒരുമിച്ചുള്ള ഇന്ത്യയിലെ ഏക ഹോട്ടലാണിത്. 60 മുറികളാണുള്ളത്. www.ktdc.com എന്ന വെബ്സൈറ്റ് വഴി ബുക്കിങ് നടത്താം. ഫോണ്‍: 0484 2750500, 2750600

ടീ കൗണ്ടി ഹില്‍ റിസോര്‍ട്ട്- മൂന്നാര്‍
ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായിരുന്നു തെക്കിന്‍റെ കശ്‌മീരായ മൂന്നാര്‍. ഇവിടെ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ കെടിഡിസി പണിതുയര്‍ത്തിയ അവിസ്‌മരണീയ സൗധമാണ് ടീകൗണ്ടി ഹില്‍ റിസോര്‍ട്ട്. ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ സ്വര്‍ഗമെന്നാണ് ഈ റിസോര്‍ട്ട് അറിയപ്പെടുന്നത്. മനോഹരമായ കുന്നുകള്‍ക്കിടയിലാണ് റിസോര്‍ട്ടിന്‍റെ സ്ഥാനം. ഹോട്ടലിലെ ഓരോ മുറിയില്‍ നിന്നും പുറത്തെ കുന്നുകളിലേക്കും തേയിലത്തോട്ടങ്ങളിലേക്കുമുള്ള കാഴ്‌ചാനുഭവം പറഞ്ഞറിയിക്കാനാകാത്തതാണ്.
43 മുറികളാണിവിടെയുള്ളത്. പുറമേ ഹെല്‍ത്ത് ക്ലബ്, കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ആയുര്‍വേദിക് ബോഡി മസാജ്, ഡാന്‍സിങ് ഫ്‌ളോറോട് കൂടിയ റെസ്റ്റോറന്‍റ്, ബീര്‍ പാര്‍ലര്‍, ഇന്‍ഡോര്‍ ഗെയിംസ്, പാരാഗ്ലൈഡിങ്, ട്രെക്കിങ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. www.ktdc.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നതിനു സൗകര്യമുണ്ട്. ഫോണ്‍: 04865 230460, 230695
ഹോട്ടല്‍ സമുദ്ര- കോവളം

മനം മയക്കുന്ന കടല്‍ത്തീരങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ കോവളത്തെ സഞ്ചാരികളുടെ ഇഷ്‌ടയിടമാക്കുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ സമുദ്രയില്‍ കടലിനഭിമുഖമായുള്ള 64 ഡീലക്‌സ് റൂമുകളും കടലിനഭിമുഖമായുള്ള ബാല്‍ക്കണികളോട് കൂടിയ 2 സ്യൂട്ടുകളുമുണ്ട്. റെസ്റ്റോറന്‍റ്, കോഫീ ഷോപ്പ്, ബീര്‍ പാര്‍ലര്‍, ആയുര്‍വേദിക് സെന്‍റര്‍, സ്വിമ്മിങ് പൂള്‍, പൂള്‍ സൈഡ് ബാര്‍, ഇന്‍ ഹൗസ് മൂവീസ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളുമുണ്ടിവിടെ. www.ktdc.com എന്ന വെബ്സൈറ്റ് വഴി ബുക്കിങ്ങിന് സൗകര്യമുണ്ട്. ഫോണ്‍: 0471 2480089
ലേക്ക് പാലസ് റോയല്‍ റിട്രീറ്റ്- തേക്കടി

തേക്കടി തടാകത്തോട് ചേര്‍ന്ന് പെരിയാര്‍ വന്യമൃഗ സങ്കേതത്തില്‍ വനത്തിനുള്ളിലാണ് ലേക്ക് പാലസ് റോയല്‍ റിട്രീറ്റിന്‍റെ സ്ഥാനം. താടകത്തിന്‍റെയും കാനനത്തിന്‍റെയും പ്രകൃതി സൗന്ദര്യം നുകര്‍ന്നൊരു ദിനം ഇവിടെ ചെലവഴിക്കുക എന്നത് പ്രത്യേക അനുഭവമായിരിക്കും. 6 അതിഗംഭീര ഡീലക്‌സ് മുറികളാണിവിടെയുള്ളത്. www.ktdc.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
ആരണ്യ നിവാസ്- തേക്കടി

തേക്കടി തടാകത്തിന്‍റെ സാമീപ്യവും വന്യമൃഗങ്ങളുടെ കാഴ്‌ചയ്ക്കും അപൂര്‍വ്വ അവസരമൊരുക്കുന്നൊരിടമാണ് ഹോട്ടല്‍ ആരണ്യ നിവാസ്. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിലാണ് ഈ ഹോട്ടലും സ്ഥിതി ചെയ്യുന്നത്. 30 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും സ്വിമ്മിങ് പൂളുകളും റസ്റ്റോറന്‍റുകളും ബീര്‍ പാര്‍ലറുകളും തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ടിവിടെ. www.ktdc.com എന്ന വെബ്സൈറ്റിലൂടെ രണ്ട് ഹോട്ടലുകളും ബുക്ക് ചെയ്യാം. ഫോണ്‍: 04869 222023
മാസ്‌കോട്ട്- തിരുവനന്തപുരം
തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെടിഡിസി പ്രീമിയം ഹോട്ടലാണ് മാസ്‌കോട്ട്. കെടിഡിസിയുടെ ഏറ്റവും പഴക്കം ചെന്ന പ്രീമിയം ഹോട്ടലുകളിലൊന്ന് കൂടിയാണിത്. ഒന്നാം ലോക മഹായുദ്ധ കാലത്തെ റോയല്‍ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് വേണ്ടി പണി കഴിപ്പിച്ചതാണിത്.
64 റൂമുകള്‍, കോഫി ഷോപ്പ്, റെസ്റ്റോറന്‍റ്, ബാന്‍ക്വറ്റ് ആന്‍ഡ് കോണ്‍ഫറന്‍സ് ഹാള്‍, ബാര്‍, സ്വിമ്മിങ് പൂള്‍, ആയൂര്‍വേദ സെന്‍റര്‍, ഹെല്‍ത്ത് ക്ലബ് തുടങ്ങിയ ലക്ഷ്വറി സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി കെടിഡിസി ഒരുക്കിയിരിക്കുന്നു. www.ktdc.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ഫോണ്‍: 0471 2317745
Also Read: ഈ വേനല്‍ അവധിക്കാലം കാടും മേടും കയറി ആസ്വദിക്കാം... കുറഞ്ഞ ചെലവില്‍ വലിയ ടൂറുമായി കെഎസ്‌ആര്‍ടിസി