തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാസലഹരിയുടെ വ്യാപനം ഗൗരവമേറിയതാണെന്നും ലഹരി വ്യാപനത്തിനെതിരെ കേരള പൊലീസിന്‍റെ ഡി ഹണ്ട് ഡ്രൈവ് ശക്തിപ്പെടുത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ ഡ്രഗ് ഇന്‍റലിജന്‍സ് സംവിധാനവും ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ലഹരിയുടെ പിടിയില്‍ നിന്നും യുവതലമുറയെ സംരക്ഷിക്കാനും നാടിന്‍റെ സമാധാനവും സന്തോഷവും ഉറപ്പു വരുത്താനും ഒരുമിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നും ലഹരി വ്യാപനം തടയുന്നതിനായി ഉന്നത തല യോഗം ചേർന്നിരുന്നു. ഇന്‍റെ ഭാഗമായി വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകും. ചീഫ് സെക്രട്ടറിയെ ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വരുന്ന 17-ന് ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 2503 സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി. സംസ്ഥാനതലത്തില്‍ കേരള ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് വേര്‍തിരിച്ചു. ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 2024-ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
29889 പ്രതികളെ അറസ്റ്റ് ചെയ്‌തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025ല്‍ മാര്‍ച്ച് 31 വരെ 12760 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 13449 പ്രതികളെ അറസ്റ്റ് ചെയ്‌തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു.
സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈം കേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി. അതില്‍ 97 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേരളത്തിലെ മയക്കു മരുന്ന് കേസുകളുമായി ബന്ധപ്പെട്ടു മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്‌തു.
236.64 ഗ്രാം എംഡിഎംഎ, 562 കിലോ ഗ്രാം കഞ്ചാവും ഉള്‍പ്പെടെ 34 കോടി രൂപയുടെ മയക്കു മരുന്നു പിടിച്ചെടുത്തു. 2024, 2025 വര്‍ഷത്തില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് 64കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 1.5 കോടി രൂപയുടെ മയക്കു മരുന്നുപിടിച്ചെുത്തു.
ALSO READ: മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്‍റെ രക്തമെന്ന് പിണറായി; മാസപ്പടി കേസ് കൂടുതല്‍ വിശദീകരിക്കാനില്ല
180 കേസുകളിലായി 251 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 2024 ല്‍ 65 കേസുകളിലായി 88 പ്രതികളുടെയും 2025 വര്‍ഷത്തില്‍ 32 കേസുകളിലായി 39 പ്രതികളുടെയും സ്ഥാവരജംഗമ വസ്‌തുക്കള്‍ കണ്ടെടുക്കുകയും ജപ്‌തി ചെയ്യുകയും ചെയ്‌തു.