തൃശൂർ: മദ്യലഹരിയില്‍ പൊലീസുദ്യോഗസ്ഥൻ ഓടിച്ച കാർ കീഴ്മേൽ മറിഞ്ഞു. മാള അന്നമനടയിലാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് ആണ് അപകടമുണ്ടാക്കിയത്.
ഇന്നലെ (13-04-2025) രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ അനുരാജ് അമിത വേഗത്തില്‍ കാര്‍ ഓടിച്ചുപോവുകയായിരുന്നു. ഇതിനിടെ കാര്‍ സ്‌കൂട്ടറിലും കാറിലും ഇടിച്ചു. എന്നാല്‍ അനുരാജ് കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെ മേലൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ഥലത്തെത്തിയ മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തു. അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിൽ ഒരു സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റിരുന്നു.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അനുരാജിനെ റൂറല്‍ എസ്‌പി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിട്ടുണ്ട്.