ETV Bharat / state

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍; അറിയാം വിശദമായി - DEPENDENT OF DIED GOVT EMPLOYEES

ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതനു 13 വയസ് പൂര്‍ത്തിയായില്ലെങ്കില്‍ ഇനി നിയമനമില്ല, കുടുംബത്തിൻ്റെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നും പുതിയ വ്യവസ്ഥ നിഷ്‌കർഷിക്കുന്നു.

Government revised policies  ആശ്രിത നിയമനം  Government employees  Government job
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : March 26, 2025 at 10:33 PM IST

4 Min Read

തിരുവനന്തപുരം: സര്‍വീസിലിരിക്കെ മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതർക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന വ്യവസ്ഥകള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചു. ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസോ അതിനു മുകളിലോ പ്രായമുളള ആശ്രിതർക്ക് മാത്രമേ നിയമനം നൽകൂ തുടങ്ങി നിരവധി പുതിയ വ്യവസ്ഥകളാണ് ഇതോടെ നിലവിൽ വന്നിരിക്കുന്നത്.

മറ്റു പ്രധാന വ്യവസ്ഥകള്‍

മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. എന്നാല്‍ ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്.

എന്നാല്‍ എയ്‌ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സ്വമേധയാ വിരമിച്ച ജീവനക്കാരുടെയും ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വിധവ, വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍, അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.

ജീവനക്കാരന്‍ മരണമടയുന്ന സമയത്ത് വിവാഹിതരായ മകനോ മകള്‍ക്കോ ആശ്രിത നിയമനം നേടണമെന്നുണ്ടെങ്കിൽ വിവാഹ ശേഷവും അവര്‍ മരണമടഞ്ഞ ഉദ്യോഗസ്ഥൻ്റെയോ ഉദ്യോഗസ്ഥയുടെയോ ആശ്രിതരായിരുന്നു എന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.

വിവാഹ മോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ മക്കള്‍ ഉണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തു പുത്രി എന്ന മുന്‍ഗണനാ ക്രമത്തിൽ ആശ്രിത നിയമനം ലഭിക്കും. അച്ഛനും അമ്മക്കും അവിവാഹിതരായ സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ അവർക്കും മുന്‍ഗണനാ ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലോ റെഗുലര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അര്‍ഹതയില്ല. നിയമപരമായി ആദ്യ ഭാര്യയെയോ ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് പുനര്‍വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും അര്‍ഹതയുണ്ട്.

പൊതുഭരണ സര്‍വീസസ്-ഡി വകുപ്പ് തയാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറക്ക് പൊതുഭരണ സര്‍വീസസ്-ഡി വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്‌റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്‌തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും.

ഓരോ തസ്‌തികയ്‌ക്കും പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയാറാക്കും. ഒന്നില്‍ കൂടുതല്‍ തസ്‌തികകളിലേക്ക് ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഓപ്‌റ്റഡ് തസ്‌തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉള്‍പ്പെടുത്തും. ഒരു സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകര്‍ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രസ്‌തുത ലിസ്റ്റുകളില്‍ നിന്നും ഒഴിവാക്കും.

നേരിട്ടുളള നിയമനം നിയമന രീതിയായിട്ടുള്ള സബോര്‍ഡിനേറ്റ് സര്‍വീസിലെ ക്ലാസ് 3, ക്ലാസ് 4, തസ്‌തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സര്‍വീസ്, പാര്‍ട്ട് ടൈം കണ്ടിജൻ്റ് സര്‍വീസുകളിലെ തസ്‌തികകളിലേയ്‌ക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്. എല്ലാ വകുപ്പുകളിലേയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്‌തിട്ടുള്ള ക്ലാസ് 3, ക്ലാസ് 4, സാങ്കേതിക വിഭാഗം, യൂണിഫോം തസ്‌തിക ഉള്‍പ്പെടെയുള്ള എന്‍ട്രി കേഡര്‍ തസ്‌തികകളുടെയും ഒഴിവുകളുടെ നിര്‍ദിഷ്‌ട എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവെക്കേണ്ടതാണ്.

ഒരു തസ്‌തികയില്‍ ഒന്നിലധികം നിയമന രീതികള്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെങ്കില്‍ നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ചിട്ടുളള ഒഴിവുകളില്‍ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ കുറവ് ചെയ്യേണ്ടത്. ഇപ്രകാരം ആശ്രിത നിയമനത്തിനായി മാറ്റിവക്കേണ്ട തസ്‌തികകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തി, പൊതുഭരണ സര്‍വീസസ്-ഡി വകുപ്പിൻ്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

ഹെഡ്‌ക്വാര്‍ട്ടറില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖാന്തരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് 3, ക്ലാസ്സ് 4 തസ്‌തികകളില്‍ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്‌തികകളില്‍ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഓരോ തസ്‌തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാക്കുന്നത്.

അപേക്ഷകന്‍ 18 വയസിനോ അതിനു മുകളിലോ ഉളളയാളാണെങ്കില്‍ ജീവനക്കാരന്‍ മരണമടഞ്ഞ തീയതി മുതല്‍ മൂന്ന് വര്‍ഷത്തിനകവും, അപേക്ഷകന്‍ 18 വയസിന് താഴെയുള്ള ആളാണെങ്കില്‍ 18 വയസ് പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിധവ, വിഭാര്യന്‍ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സര്‍ക്കാര്‍ ജീവനക്കാരൻ്റെ പിതാവ്, മാതാവ് എന്നിവരുടെ കാര്യത്തിലും പാര്‍ട്ട് ടൈം കണ്ടിജൻ്റ് തസ്‌തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പല്‍ കണ്ടിജൻ്റ് സര്‍വീസിലെ ഫുള്‍ടൈം കണ്ടിജൻ്റ് തസ്‌തികയിലെ നിയമനത്തിലും ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. അപേക്ഷകര്‍ക്ക് വിരമിക്കല്‍ പ്രായം വരെ നിയമനം നല്‍കുന്നതാണ്.

Also Read: അനധികൃത സ്വത്ത് സമ്പാദനം; കെ ബാബു എംഎൽഎക്കെതിരെ ഇഡി കുറ്റപത്രം - ED CHARGE SHEET AGAINST K BABU

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.