പാലക്കാട്: വധഭീഷണി പ്രസംഗത്തിൽ വിശദീകരണവുമായി ബിജെപി. കോൺഗ്രസിൻ്റേത് ഇരവാദമാണെന്നും ഇല്ലാത്ത വധഭീഷണി ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്നും ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു ബി.ജെ.പി നേതാവും വധഭീഷണി മുഴക്കിയിട്ടില്ല. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത്.
രാഹുലിൻ്റെ തലയോ കാലോ വെട്ടുമെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവ് പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാൽ മാപ്പ് പറയാൻ തയ്യാറാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ശ്രമം. അതിന് അദ്ദേഹം മാപ്പു പറയണം. കൊലവിളി പ്രസംഗത്തിൻ്റെ പേരിൽ യാഥാർഥ്യങ്ങളെ വളച്ചൊടിക്കാൻ കോൺഗ്രസിന് കഴിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് ജീപ്പിൽ നിന്ന് പ്രതിയെ വലിച്ചിറക്കിയ എംഎൽഎക്കെതിരെ പൊലീസ് കേസെടുക്കണം. പാലക്കാട് നഗരസഭയുടെ മികവാർന്ന ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഭീഷണി പ്രസംഗം ഇങ്ങനെ
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിനിടെയാണ് ബിജെപി നേതാവ് വധഭീഷണി പ്രസംഗം നടത്തിയത്. പാലക്കാട് രാഹുലിനെ കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് നോക്കിയാൽ മതിയെന്നുമാണ് ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞത്. ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറൽ സെക്രട്ടറിയുടെ വിവാദ പ്രസംഗം.
കേസെടുത്ത് പൊലീസ്
അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടന്ന വധഭീഷണി പ്രസംഗത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ, സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. രാഹുലിനെതിരെ ബുധനാഴ്ചയായിരുന്നു നേതാക്കളുടെ വിവാദ പ്രസംഗം. കേസെടുക്കാത്തതിൽ കോൺഗ്രസ് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിവാദ പ്രസംഗങ്ങൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
More Read:- 'തല ആകാശത്ത് കാണേണ്ടി വരും'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണി പ്രസംഗവുമായി ബിജെപി
Also Read:- കൊച്ചിയിലെ ലഹരി പരിശോധന; ഹോട്ടലില്‍ നിന്നിറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ, കുരുക്കായി വിന്‍സിയുടെ പരാതി