ETV Bharat / state

സ്‌മാര്‍ട്ട് ഫോണ്‍ ഏതുമാകട്ടെ, അതിമനോഹര ആകാശക്കാഴ്ച പകര്‍ത്താം; നക്ഷത്രക്കുഞ്ഞന്‍മാരുടെ ചിത്രമെടുക്കാം, അറിയാം മൊബൈല്‍ ആസ്ട്രോ ഫോട്ടോഗ്രാഫിയെ കുറിച്ച് - ASTRO PHOTOGRAPHY

രണ്ടു മൂന്നു വര്‍ഷം പഴക്കമുള്ള സ്‌മാര്‍ട്ട് ഫോണുകളായാലും സെറ്റിങ്ങുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ക്ഷീരപഥത്തിന്റെ ചിത്രമെടുക്കാനാകും.രണ്ടു മൂന്നു വര്‍ഷം പഴക്കമുള്ള സ്‌മാര്‍ട്ട് ഫോണുകളായാലും സെറ്റിങ്ങുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ക്ഷീരപഥത്തിന്റെ ചിത്രമെടുക്കാനാകും.

ASTROPHOTOGRAPHY  MILKY WAY GALAXY  MOBILEPHONE  PHOTOGRAPHY
MILKY WAY GALAXY (Sarath Prabhav Etv Bharat)
author img

By ETV Bharat Kerala Team

Published : April 19, 2025 at 6:05 PM IST

Updated : April 20, 2025 at 9:41 AM IST

4 Min Read

തിരുവനന്തപുരം: നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശക്കാഴ്ച അടുത്ത് കാണാന്‍ വാന നിരീക്ഷണ കേന്ദ്രത്തിലെ അടക്കം ടെലസ്‌കോപ്പിന് പിന്നില്‍ ക്യു നിന്ന ഓര്‍മ പലര്‍ക്കുമുണ്ടാകും. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഏതായാലും ക്ഷീരപഥത്തിന്റെ (Milky Way Galaxy) ചിത്രം പകര്‍ത്താമെന്ന് പറഞ്ഞാല്‍ പലര്‍ക്കും അതൊരു അത്ഭുതമായിരിക്കും. പക്ഷേ, സംഗതി സത്യമാണ്. അതിനു കഴിയുമെന്ന് തെളിവുകള്‍ അടക്കം നിരത്തി വ്യക്തമാക്കുകയാണ് തിരുവനന്തപുരം കരമന സ്വദേശിയും വാനനിരീക്ഷകനുമായ ശരത് പ്രഭാവ്. രണ്ടു മൂന്നു വര്‍ഷം പഴക്കമുള്ള സ്‌മാര്‍ട്ട് ഫോണുകളായാലും സെറ്റിങ്ങുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ക്ഷീരപഥത്തിന്റെ ചിത്രമെടുക്കാനാകും.

Astrophotography  Milky way galaxy  MobilePhone  Photography
Milky way galaxy photos (Sarath Prabhav)

ആകാശക്കാഴ്ച സ്‌മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തുന്നത് എങ്ങനെ?

ഫോണിന്‍റെ മോഡല്‍ അനുസരിച്ചു ക്യാമറയില്‍ പ്രൊ, അഡ്വാന്‍സ്ഡ്, മാനുവല്‍ എന്നീ ഓപ്ഷനുകള്‍ കാണാനാകും. ആദ്യം ഇതു തിരഞ്ഞെടുക്കണം. ക്യാമറയിലെ വെളിച്ചം നിയന്ത്രിക്കുന്ന ഐഎസ്ഒ 2000 ത്തില്‍ കൊണ്ടു വന്ന ശേഷം ഷട്ടര്‍ സ്‌പീഡ് കുറഞ്ഞത് 30 സെക്കന്‍റ് മുതല്‍ 16 സെക്കന്‍റുകള്‍ വരെ സെറ്റ് ചെയ്യണം. ഷട്ടര്‍ സ്പീഡ് എത്രത്തോളം കുറയ്ക്കാനാകുമോ അത്രത്തോളം ചിത്രത്തിന് മികവേറും. വിപണിയില്‍ സജീവമായ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇത്തരം സെറ്റിങ്ങുകളുണ്ട്. ഇതു സാങ്കേതിക വശമാണ്. സമീപകാലത്തു പുറത്തിറങ്ങിയ സാംസങ് എസ് 24 മോഡലുകളിലും ഐ ഫോണ്‍ ക്യാമറയിലും നേരിട്ടു തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ എല്ലാവരുടെ പക്കലും ഐ ഫോണും സാംസങ് എസ് 24 മോഡലുമുണ്ടാകണമെന്നില്ല.

ബഹിരാകാശ ചിത്രം പകര്‍ത്താന്‍ സ്മാര്‍ട്ട് ഫോണിലെ ഈ സൂത്രപണികള്‍ മാത്രം പോര, പ്രകൃതിയും കനിയണം. രാത്രിയായാല്‍ കേരളത്തില്‍ പൊതുവെ എല്ലായിടത്തും വൈദ്യുതി വിളക്കുകള്‍ തെളിയും. ആകാശത്തെ നക്ഷത്ര കാഴ്ചകളുടെ തെളിമ കുറയാന്‍ ഇതു കാരണമാകും. എന്നാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ വ്യക്തമായി ചിത്രം പകര്‍ത്താനാകും. വര്‍ഷത്തില്‍ എല്ലാ ദിവസവും ക്ഷീരപഥത്തിന്റെ ചിത്രം പകര്‍ത്താനാകില്ല. സാങ്കേതിക സംവിധാനങ്ങള്‍ വിപുലമാകുന്നതിന് മുന്‍പ് നമ്മുടെ നാട്ടിലെ പത്രമാസികകളില്‍ സ്റ്റാര്‍ മാപ്പ് പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാല്‍ ഇതിനായി ഇന്നു പല തരം മൊബൈല്‍ ആപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. ഗൂഗിള്‍ സ്‌കൈ(Google sky map), സ്റ്റെല്ലേറിയം(Stellarium), സ്‌കൈ വാക്ക് (Sky walk) എന്നീ മൊബൈല്‍ ആപ്പുകള്‍ ഉദാഹരണമാണ്.

ഈ ആപ്പുപയോഗിച്ച് നക്ഷത്ര സമൂഹങ്ങളെ കണ്ടെത്തണം. തേളിന്റെ രൂപത്തിലുള്ള വൃശ്ചികം (scorpio)എന്ന നക്ഷത്ര സമൂഹത്തെ കണ്ടെത്തിയ ശേഷം അതിന്റെ വാല്‍ ഭാഗം ലക്ഷ്യമാക്കി ട്രൈപോഡില്‍ ക്യാമറ സെറ്റ് ചെയ്താല്‍ ക്ഷീരപഥത്തിന്‍റെ ചിത്രമെടുക്കാനാകും. അല്ലെങ്കില്‍ ധനു (Saggittarius) എന്ന നക്ഷത്ര സമൂഹം കേന്ദ്രീകരിച്ചും ക്യാമറ സെറ്റ് ചെയ്യാം. ചന്ദ്രന്‍റെ സാന്നിധ്യത്തില്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചു ക്ഷീരപഥത്തിന്റെ ചിത്രമെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ടെലിസ്‌കോപ് ഉപയോഗിച്ചുള്ള ബഹിരാകാശ നിരീക്ഷണത്തിനും ചന്ദ്രനില്‍ നിന്നുള്ള വെളിച്ചം തടസമാണ്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ക്ഷീരപഥത്തിന്‍റെ കാഴ്ച ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയില്ല. പ്രധാനമായും ചന്ദ്രന്‍റെ സാന്നിധ്യം കൊണ്ടാണിത്.

ഇരുണ്ട ക്യാന്‍വാസില്‍ പാല്‍ പതഞ്ഞു നില്കുന്ന രൂപത്തിലാണ് ക്ഷീരപഥം. ക്ഷീരപഥത്തിന്‍റെ ഭാഗമായ ഭൂമിയിലിരുന്നു ക്ഷീരപഥത്തിന്‍റെ പൂര്‍ണ ചിത്രം പകര്‍ത്താന്‍ മനുഷ്യന് കഴിയില്ല. വീടിനകത്തിരുന്നു വീടിന്റെ മുഴുവന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതു പോലെയാണിത്. ദീപാവലിക്കു കത്തിക്കാനുപയോഗിക്കുന്ന ഒരു തറചക്രത്തിന്‍റെ രൂപത്തിലാണ് ക്ഷീരപഥമെന്ന് കരുതിയാല്‍ മധ്യ ഭാഗത്തു നിന്നും കുറച്ചകലെയുള്ള തീപ്പൊരിയാണ് സൂര്യന്‍. ഈ സൂര്യനെ വലം വെയ്ക്കുന്ന ഗ്രഹമാണ് ഭൂമി. ഭൂമിയില്‍ നിന്നും നാം കാണുന്ന ക്ഷീരപഥത്തിന് ഓരോ നിമിഷവും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. Sagittarius A എന്ന തമോഗര്‍ത്തത്തെ വലംവയ്ക്കുന്ന നക്ഷത്ര സമൂഹമാണ് ക്ഷീരപഥമായി കാണപ്പെടുന്നത് (Milky Way Galaxy). Sagittarius A യോട് ചേര്‍ന്നാണ് കൂടുതല്‍ നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് നല്ല വെളുത്ത നിറത്തിന് കാരണം. എന്നാല്‍ ആകാശം ഇരുണ്ടാല്‍ എല്ലാ ബഹിരകാശ കാഴ്ചകളും സ്വാഭാവികമായി അപ്രത്യക്ഷമാകുമെന്നും ശരത് പറയുന്നു. കൊല്ലം സ്വദേശിയായ ശരത്ത് പ്രഭാവ് കഴിഞ്ഞ പത്തു വര്‍ഷമായി തിരുവനന്തപുരം കരമനയിലാണ് താമസം.

ASTROPHOTOGRAPHY  MILKY WAY GALAXY  MOBILEPHONE  PHOTOGRAPHY
Sarath Prabhav (Etv Bharat)
ക്ഷീരപഥം കാണപ്പെടാന്‍ സാധ്യതയുള്ള സമയം ഫെബ്രുവരി - പുലര്‍ച്ചെ 3- 4 മണി മുതല്‍ മാര്‍ച്ച് - രാത്രി 3 മണി മുതല്‍ 5 മണി വരെഏപ്രില്‍ - രാത്രി 2 മണി മുതല്‍ 5 മണി വരെജൂണ്‍ - രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെജൂലൈ - രാത്രി 9.30 മുതല്‍ മണി മുതല്‍ പുലര്‍ച്ചെ 3.30 വരെഓഗസ്റ്റ് - രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെസെപ്റ്റംബര്‍ - സൂര്യാസ്തമനം മുതല്‍ അര്‍ധരാത്രി വരെ ഒക്ടോബര്‍ - സൂര്യാസ്തമനം മുതല്‍

കേരളത്തില്‍ സ്വതന്ത്ര ബഹിരകാശ വീക്ഷകര്‍ സജീവം കേരളത്തില്‍ സ്വതന്ത്ര ബഹിരാകാശ വീക്ഷകര്‍ സജീവമാണെന്ന് വ്യക്തമാക്കുകയാണ് ശരത്ത് പ്രഭാവ്. 2012 - 13 വര്‍ഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷമായി ആചരിച്ച കാലയളവിലാണ് കേരളം മുഴുവനുള്ള സ്വതന്ത്ര ബഹിരാകാശ വീക്ഷകരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടത്. ഔദ്യോഗികമായി രജിസ്‌ട്രേഷനിലേക്ക് കടന്നിട്ടില്ലെങ്കിലും വാനനിരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ എല്ലാ വ്യാഴാഴ്ചകളിലും ഒത്തുകൂടലുകള്‍ സംഘടിപ്പിക്കാറുണ്ട്. അധ്യാപകരും ഗവേഷകരും മാത്രമല്ല ഈ കൂട്ടായ്മയുടെ ഭാഗമായുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്‍ജിനീയര്‍മാര്‍, ടെക്കികള്‍, ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സജീവമാണ്. എന്നാല്‍ ചിലര്‍ കുറച്ചു കാലത്തെ കൗതുകത്തിന് വേണ്ടി മാത്രം കൂട്ടായ്മയുടെ ഭാഗമാകും. കേരള അമച്വര്‍ അസ്‌ട്രോണമേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന പേരിലുള്ള സംഘടനയില്‍ സംസ്ഥാനമാകെ 1000 ത്തോളം അംഗങ്ങളുണ്ടെന്നും ശരത്ത് പ്രഭാവ് പറയുന്നു.

Last Updated : April 20, 2025 at 9:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.