ETV Bharat / state

മാധ്യമ പ്രവർത്തനത്തെ ഇകഴ്‌ത്തിയും പുകഴ്‌ത്തിയും സ്‌പീക്കറും പ്രതിപക്ഷ നേതാവും - A N SHAMSEER ABOUT MEDIA

സീനിയർ ജേണലിസ്‌റ്റ് യൂണിയൻ കേരള സംഘടിപ്പിച്ച നാലാം സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയിൽ ഒരുമിച്ചെത്തി സ്‌പീക്കറും പ്രതിപക്ഷ നേതാവും. മാധ്യമ പ്രവര്‍ത്തനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍.

author img

By ETV Bharat Kerala Team

Published : Jun 29, 2024, 11:10 AM IST

SPEAKER A N SHAMSEER  OPPOSITION LEADER V D SATHEESAN  സീനിയർ ജേണലിസ്‌റ്റ് യൂണിയൻ  കൊല്ലം
VD Satheesan, AN Shamseer (ETV Bharat)
AN SHAMSEER AND VD SATHEESAN ABOUT MEDIA (ETV Bharat)

കൊല്ലം: മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചും സ്‌പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വിഡി സതീശനും. പല തരത്തിലുള്ള സത്യങ്ങളും അർധ സത്യങ്ങളും പ്രചരിപ്പിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്ന് സ്‌പീക്കർ എഎൻ ഷംസീർ. ഇങ്ങനെ അർധ സത്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ആക്രമിക്കപ്പെടുന്നയാളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. താൻ അതിന് ഇരയാണെന്നും സ്‌പീക്കർ പറഞ്ഞു.

അതേസമയം മാധ്യമ വിമർശനങ്ങളെ സഹിഷ്‌ണുതയോടെ നോക്കിക്കാണാൻ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്നാൽ തനിക്ക് അതിന് പൂർണമായി സാധിക്കുന്നില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘടനയായ സീനിയർ ജേണലിസ്‌റ്റ് യൂണിയൻ കേരള കൊല്ലത്ത് സംഘടിപ്പിച്ച നാലാം സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് സ്‌പീക്കറും പ്രതിപക്ഷ നേതാവും ഒരുമിച്ചെത്തിയത്.

മുഖ്യധാര മാധ്യമങ്ങൾ ഇല്ലാതെ തന്നെ രാജ്യത്ത് മാറ്റങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്ന് ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് കാണിച്ച് തന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്‌പീക്കർ പറഞ്ഞു. സർക്കാരിന്‍റെ തെറ്റുകൾ തിരുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ മാധ്യമങ്ങൾ അന്തിചർച്ചകൾക്ക് വേണ്ടി ബ്രേക്കിങ്ങുകൾ സൃഷ്‌ടിക്കുന്നതിനെ വിമർശിക്കാനും സ്‌പീക്കർ മറന്നില്ല.

അസത്യ പ്രചരണങ്ങളിലൂടെ ബ്രേക്കിങ് സൃഷ്‌ടിക്കുന്നവർ അവർ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തും. എന്നാൽ ആ വാർത്തയുടെ പ്രത്യാഘാതങ്ങൾ എന്താകുമെന്ന് അവർ ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ദൃശ്യമാധ്യമങ്ങളുടെ ബ്രേക്കിങ് സംസ്‌കാരത്തെ കുറ്റപ്പെടുത്തുകയും ചെയ്‌തു. നവമാധ്യമ സംസ്‌കാരത്തിൽ പ്രിന്‍റ് മീഡിയ വലിയ വെല്ലുവിളികളെ നേരിടുകയാണെന്നും മാധ്യമ രംഗത്തെ തെറ്റായ ശീലങ്ങളുടെ തിരുത്തൽ ശക്തിയായി സീനിയർ ജേണലിസ്‌റ്റുകൾ മാറണമെന്നും ഷംസീർ കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ ഇന്ന് കോർപ്പറേറ്റീവ് വത്‌കരിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. മാധ്യമ സ്ഥാപനകൾ കച്ചവട സ്ഥാപനങ്ങളായി മാറിയതോടെ മാധ്യമ ഉടമകൾ അന്വേഷണം ഏജൻസികളെ ഭയക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിറ്റ്ലറിന് വേണ്ടി ഗീബൽസ് ചെയ്‌ത പോലെയാണ് ഇന്നത്തെ പിആർ ഏജൻസികൾ പ്രവർത്തിക്കുന്നത്. വിമർശനാത്മക വാർത്തകൾ സ്വീകരിക്കപ്പെട്ടാൽ മാത്രമെ തിരുത്താൻ സാധിക്കുകയുള്ളൂവെന്നും വിഡി സതീശൻ വ്യക്തമാക്കി.

സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എസ്‌ആർ ശക്തിധരൻ അധ്യക്ഷനായി. സ്വാഗത സംഘം ജനറൽ കൺവീനർ പി.എസ് സുരേഷ്, സംസ്ഥാന സെക്രട്ടറി കെ രാജൻ ബാബു, കെഎസ് ഭാസ്‌കരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി കൊല്ലം നഗര വികസനം പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സമ്മേളനം ശനിയാഴ്‌ച (ജൂൺ 29) സമാപിക്കും.

Also Read: 'സ്‌പീക്കര്‍ സിപിഎമ്മിന്‍റെ വിശ്വസ്‌ത സേവകന്‍, മുഖ്യമന്ത്രിയെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല': വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.