ETV Bharat / state

ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന പരാതിക്കാരിക്കെതിരെ ഹണിട്രാപ്പ് കേസ്; ദമ്പതികള്‍ പണവും സ്വർണവും തട്ടിയെടുത്തെന്ന് യുവാവ് - CASE AGAINST COUPLE IN HONEY TRAP

അതിരമ്പുഴ സ്വദേശികളായ ദമ്പതികളാണ് യുവാവിൽ നിന്ന് 60 ലക്ഷവും 61 പവനും തട്ടിയെടുത്തത്.

COUPLE TRAPS MAN IN HONEY TRAP  YOUNG MAN HONEY TRAPPED BY COUPLE  HONEY TRAP CASE  CASE REGISTERED HONEY TRAP INCIDENT
CASE AGAINST COUPLE IN HONEY TRAP (ETV Bharat)
author img

By ETV Bharat Kerala Team

Published : April 14, 2025 at 3:57 PM IST

1 Min Read

കോട്ടയം: ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്. അതിരമ്പുഴ സ്വദേശികൾക്കെതിരെയാണ് യുവാവ് പരാതി നൽകിയത്. 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായാണ് പരാതി. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ യുവാവാണ്‌ പരാതിക്കാരന്‍. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഗാന്ധിനഗര്‍ പൊലീസ്‌ സ്‌റ്റേഷനിലെ പൊലീസുകാരെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിലെ പരാതിക്കാരിയായ യുവതിക്കെതിരെയാണ്‌ ഇപ്പോള്‍ കേസ്‌ എടുത്തിരിക്കുന്നത്‌.

പ്രതിയായ യുവതി എംജി സര്‍വകലാശാലയില്‍ പഠിച്ചിരുന്ന കാലത്ത് (2021) പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ്‌ വാടകയ്‌ക്ക് താമസിച്ചിരുന്നത്‌. ഈ സമയത്ത്‌ അയല്‍വാസിയായിരുന്ന യുവതി പരാതിക്കാരനുമായി അടുത്ത്‌ ഇടപഴകിയ ശേഷം സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നീട്‌ 2022 മുതല്‍ പരാതിക്കാരനെ ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ദമ്പതികൾ പരാതിക്കാരന്‍റെ കൈയിൽ നിന്നും പണം തട്ടിയെടുത്തത്. തട്ടിപ്പിൽ ദമ്പതികൾക്കൊപ്പം തിരുവഞ്ചൂർ സ്വദേശിയായ യുവാവുമുണ്ടായിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

Also Read: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിയത് ലക്ഷങ്ങൾ; യുവാവും യുവതിയും പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.