ETV Bharat / state

രണ്ട് കിണറുകളില്‍ രോഗകാരണമായ ബാക്‌ടീരിയയുടെ സാന്നിധ്യം; കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 53 ആയി - jaundice in kommeri kozhikode

ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത്.

author img

By ETV Bharat Kerala Team

Published : Sep 11, 2024, 7:33 AM IST

മഞ്ഞപ്പിത്ത വ്യാപനം  JAUNDICE CASES INCREASED  53 PEOPLE AFFECTED BY JAUNDICE  HEPATITIS SPREAD IN KOMMERI
Representative Image (ETV Bharat)

കോഴിക്കോട്: കൊമ്മേരിയിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കൊമ്മേരിയില്‍ നിന്നും വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ഇന്നലെ 5 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോ​ഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ​ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യവകുപ്പിന്‍റെ പരിശോധനയിൽ രണ്ട് കിണറുകളിലാണ് രോഗകാരണമായ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കിണറിൽ നിന്നുള്ള കുടിവെള്ളം എടുക്കുന്നത് ആരോഗ്യവകുപ്പ് നിർത്തിവെപ്പിച്ചിട്ടുണ്ട്. ആരോ​ഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊമ്മേരി, കാവിലും നട, മേത്തോട്ട് താഴം എന്നിവിടങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിൽ വീണ്ടും രോഗ ബാധ റിപ്പോർട്ട് ചെയ്‌തത് പ്രദേശവാസികളിൽ ആശങ്ക ഉളവാക്കുന്നുണ്ട്. എന്നാൽ എത്രയും പെട്ടെന്ന് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Also Read: ക്യാൻസർ മരുന്നുകളുടെ വില കുറയും; തീരുമാനം ജി എസ്‌ ടി കൗണ്‍സില്‍ യോഗത്തിൽ - GST rate on cancer drugs cut

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.