പത്തനംതിട്ട : പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌ത പതിനെട്ടുകാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ് തണ്ണിത്തോട് പൊലീസിന്‍റെ പിടിയിലായത്. പ്രതി ഏറെകാലമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞവർഷം നവംബറിനും 2024 ഓഗസ്റ്റ് 10 നുമിടെ ഒന്നിലധികം പ്രാവശ്യം ഇയാൾ പെൺകുട്ടിയെ ബലാൽക്കാരമായി സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസ് കുട്ടിയുടെ വൈദ്യപരിശോധന നടത്തി, അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്തി. സംഭസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ല പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്‍റെ നിർദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. തുടർന്ന് ശനിയാഴ്‌ച വൈകിട്ട് 6 മണിയോടെ തണ്ണിത്തോട് മൂഴിയിൽ നിന്നും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. രാത്രി 11 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. തണ്ണിത്തോട് പൊലീസ് ഇൻസ്‌പെക്‌ടർ ആർ ശിവകുമാർ, എ എസ് ഐമാരായ രജനി, ശിവപ്രസാദ്, എസ് സി പി ഒമാരായ ശ്രീരാജ്, പ്രസൂൺ, സി പിഒമാരായ അരുൺ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.