ETV Bharat / state

കണ്ണൂരിലെ വീട്ടിൽ അടവച്ചത് 31 മുട്ട, വിരിഞ്ഞിറങ്ങിയത് 16 എണ്ണം; ഷാജിയുടെ 'രാജവെമ്പാല കുഞ്ഞുങ്ങള്‍' ഹെല്‍ത്തിയാണ് - 16 king cobra eggs hatched

author img

By ETV Bharat Kerala Team

Published : Jul 11, 2024, 8:32 PM IST

കഴിഞ്ഞ ഏപ്രിൽ 20 ന് കൊക്കോതോട്ടത്തിൽ നിന്ന് ഷാജിക്ക് രാജവെമ്പാലയുടെ മുട്ടകൾ ലഭിക്കുന്നത്. കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്.

KING COBRA S EGGS HATCHED  EGGS HATCHED AT SHAJI S HOME  16 രാജവെമ്പാല മുട്ടകൾ വിരിഞ്ഞു  EGGS HATCHED AT SHAJI S HOME KANNUR
16 King Cobra's Eggs Hatched At Shaji's House (ETV Bharat)
ഷാജിയുടെ വീട്ടിൽ വിരിഞ്ഞിറങ്ങിയത് 16 രാജവെമ്പാല മുട്ടകൾ (ETV Bharat)

കണ്ണൂർ : വിഷപാമ്പുകളിലെ രാജാവാണ് രാജവെമ്പാല. ഇവയെ കൂട്ടത്തോടെ അടുത്ത് നിന്ന് കണ്ടവർ എത്ര പേരുണ്ട്? അപൂർവം ആകും, അല്ലേ. എന്നാൽ 2 ദിവസമായി കണ്ണൂർ ബക്കളത്തിനടുത്ത് ഷാജിയുടെ വീട്ടിലേക്ക് കാഴ്‌ചക്കാരുടെ ഒഴുക്കാണ്. എന്തിനാനാണെന്നല്ലേ കറുത്ത നിറത്തിൽ വെളുത്ത വരകളുള്ള 16 രാജവെമ്പാല കുഞ്ഞുങ്ങളെ കാണാൻ.

ഷാജിയുടെ വീട്ടിലെ വലിയ അക്യുറിയത്തിനുള്ളിൽ മരപ്പൊടികൾക്കിടയിൽ ശൗര്യം തുളുമ്പി ആരോഗ്യത്തോടെ ഇഴഞ്ഞു നീങ്ങുകയാണ് അവ. രാജവെമ്പാലയുടെ 16 കുട്ടികൾ ഇത്രയടുത്ത് ഇത്ര ആരോഗ്യത്തോടെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ എങ്ങനെ കാണുന്നു എന്നല്ലേ? അവിടെയാണ് ഷാജിയുടെയും രാജവെമ്പാല കുഞ്ഞുകളുടെയും കഥ തുടങ്ങുന്നത്.

കഴിഞ്ഞ ഏപ്രിൽ 20 ന് കണ്ണൂർ ജില്ലയിലെ കുടിയാന്മലയിലെ കൊക്കോത്തോട്ടത്തിൽ ജോലിക്കിടയിലാണ് ഷാജി രാജവെമ്പാലയെ കാണുന്നത്. ഉടൻ തന്നെ കരുവഞ്ചാൽ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ മധുവിനെ വിവരം അറിയിച്ചു. പിടികൂടാനെത്തിയവരെ രാജവെമ്പാല പത്തി വിടർത്തി നേരിട്ടു, 'എന്‍റെ പിള്ളേരെ തൊടുന്നോടാ' എന്ന ഭാവത്തിൽ. പാമ്പിനെ അതിന്‍റെ തനി ആവാസവ്യവസ്ഥയിൽ വിട്ടയാക്കാൻ ആയിരുന്നു നിർദേശം. എന്നാൽ ബീറ്റ് ഓഫിസർമാരായ നികേഷ്, പ്രിയ എന്നിവരെത്തിയപ്പോഴേക്കും പാമ്പ് അരുവിയും മുളങ്കാടും കടന്ന് കാട്ടിലേക്ക് മറഞ്ഞു. അവിടെ നിന്നാണ് ഷാജിക്ക് പാമ്പ് ഉപേക്ഷിച്ചു പോയ മുട്ടകൾ കിട്ടിയത്.

ലഭിച്ചത് ഒന്നും രണ്ടുമല്ല 31 മുട്ടകൾ. അവ സ്വന്തം വീട്ടിൽ കൊണ്ടു പോയി കൃത്രിമ സാഹചര്യത്തിൽ വിരിയിച്ചിറക്കി. 90 ദിവസമാണ് രാജവെമ്പാലയുടെ മുട്ടകൾ വിരിയാൻ വേണ്ടുന്ന സമയം. എന്നാൽ 86 ദിവസം കൊണ്ട് ഷാജിയുടെ അക്യുറിയക്കൂട്ടിൽ ഉശിരൻ കുഞ്ഞുങ്ങൾ വിലസാൻ തുടങ്ങിയിരുന്നു.

8 ദിവസത്തിന് ശേഷം പാമ്പ് ആദ്യമായി പടം പൊഴിക്കും എന്നാണ് കണക്ക്. മൂന്നാഴ്‌ചകൾക്ക് ശേഷമാണ് അവ ഇരയെ തേടുക. ഒരാഴ്‌ച കഴിഞ്ഞാൽ ഇവയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടും. പാമ്പുകളോ മറ്റു ജീവികളോ ആക്രമിച്ചില്ലെങ്കിൽ അവർക്ക് കാട്ടിൽ സുഖമായി വസിക്കാം.

Also Read: നാല് കോഴികളെ കൊന്നു, കാരശ്ശേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.